ത്രിപുരയിലെയും പശ്ചിബംഗാളിലെയും ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ അട്ടിമറിനടന്നെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി സിപിഐഎം

ത്രിപുരയുലെയും പശ്ചിബംഗാളിലെയും ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ അട്ടിമറിനടന്നെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി സിപിഐ(എം) രംഗത്തെത്തി.

ത്രപുരയിലും പശ്ചിമഹബംഗാളിലും ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് സിപിഐ(എം) ആരോപിച്ചു. വര്‍ഗിയത പറഞ്ഞും സൈന്യത്തിന്റെ പേരിലും വോട്ട് തേടുന്ന നരേന്ദ്രമോദിക്കും അമിത്ഷാക്കുമെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ വെസ്റ്റ് ത്രിപുരയിലും പശ്ചിമബംഗാളിലെ രണ്ട് മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്് എന്നാല്‍ വോട്ടെടുപ്പില്‍ വ്യാപക അട്ടിമറി നടന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ(എം) ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

പല ബൂത്തുകളിലും അര്‍ധസൈനിക വിഭാഗത്തിന്റെ സുരക്ഷയോ സിസിടിവി ക്യാമറകളോ ഉണ്ടായിരുന്നില്ല. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും, വോട്ട് ചെയ്യാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദിച്ച് തിരിച്ചയക്കുകയും ചെയ്തു.

ഇതിന് പുറമേ ബൂത്ത് ഏജന്റുമാരെ പോളിംഗ് ബൂത്തില്‍ പ്രവേശിക്കാനും സമ്മതിക്കാത്ത സാഹചര്യവും ഉണ്ടായി.അട്ടിമറി നടന്ന 464 ബൂത്തുകളില്‍ റീ പോളിംഗ് നടത്തണമെന്ന് സിപിഐ(എം) ആവശ്യപ്പെട്ടു.

പശ്ചിമബംഗാളിലും ത്രിപുരയിലും ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നും സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതീറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

അതേ സമയം തെരഞ്ഞെടുപ്പ് കമ്മീഷനെയും യെച്ചൂരി ശക്തമായ ഭാഷയില്‍ തന്നെ വിമര്‍ശിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം ഉണ്ടായിട്ടും സൈന്യത്തിന്റെ പേരില്‍ ബിജെപി വോട്ട് തേടുകയാണ ബിജെപി.

സൈന്യത്തിന്റെ പേരിലും വര്‍ഗീയത പറഞ്ഞും വോട്ട് തേടുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്കും, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കുമെതിരെ കമ്മീഷന്‍ നടപടി എടുക്കാത്തത് എന്തുകൊണ്ടെന്നും സമരത്തില്‍ പങ്കെടുത്തുകൊണ്ട് സീതാറാം യൊച്ചൂരി ചോദിച്ചു.

പോളിറ്റ് ബ്യൂറോ അംഗമായ നിലോത്പല്‍ ബസു, വെസ്റ്റ് ത്രിപുരയിലെ സിറ്റിംഗ് എംപിയും, സ്ഥാനാര്‍ത്ഥിയുമായ ശ്യാമ പ്രസാദ് ദത്ത എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News