പത്തനംതിട്ട: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വായില്‍ മാര്‍ക്‌സിസ്റ്റ് വിരോധം തിരുകി, പ്രസംഗം പരിഭാഷപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍.

സംഭവം ഇങ്ങനെ:

ആര്‍എസ്എസിനും ബിജെപിക്കുമെതിരായ ഒരു പോരാട്ടത്തിലാണ് നമ്മളിപ്പോള്‍ എന്നാണ് രാഹുല്‍ ഇംഗ്ലീഷില്‍ സംസാരിച്ചത്. എന്നാല്‍ ഇതില്‍ ആര്‍എസ്എസ് എന്നത് മാറ്റി, മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നാക്കി പിജെ കുര്യന്‍ തര്‍ജ്ജമ ചെയ്യുകയായിരുന്നു.

കേരളത്തില്‍ സിപിഐഎമ്മിനെതിരെ സംസാരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ന് രാവിലെ പത്തനാപുരത്ത് സംസാരിച്ചപ്പോഴും രാഹുല്‍ സിപിഐഎമ്മിനെ വിമര്‍ശിച്ചിരുന്നില്ല.

ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന സാക്ഷരതയും ഉന്നതാ വിദ്യാഭ്യാസ നേട്ടങ്ങളേയും പുകഴ്ത്തിയായിരുന്നു രാഹുല്‍ ഗാന്ധി രാവിലെ സംസാരിച്ചത്. മതസൗഹാര്‍ദവും സാഹോദര്യവുമുള്ള കേരളം മികച്ചതാണെന്നും ഇവിടുത്തെ സാക്ഷരതയും വിദ്യാഭ്യാസ നേട്ടങ്ങളും പ്രശംസനീയമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടികാട്ടി.

ഇതിന് പിന്നാലെയാണ് പിജെ കുര്യന്‍ രാഹുലില്‍ മാര്‍ക്‌സിസ്റ്റ് വിരോധം തിരുകി കയറ്റിയത്.