പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിച്ച റെയിൽവേ ടിക്കറ്റുകൾ വിതരണം ചെയ്ത സംഭവം, പ്രധാനമന്ത്രിയുടെ വിമാനത്തിൽ കറുത്ത പെട്ടി കടത്തിയത്,

രാഹുൽ ഗാന്ധിക്കെതിരായ ബിജെപി ഹിമാചൽ സംസ്ഥാന അധ്യക്ഷന്റെ പരാമർശം തുടങ്ങിയ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.

പ്രധാനമന്ത്രി തന്റെ അധികാര പരിധി ഉപയോഗിച്ച് നടത്തുന്നത് നിയമവിരുദ്ധമായ കാര്യങ്ങൾ ആണെന്നും യോഗിക്കെതിരായ നടപടി കോൺഗ്രസ് പരാതി ശരിയെന്ന് തെളിയിക്കുന്നതാണെന്നും കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു.