ആലപ്പുഴയിലെത്തിയ രാഹുൽ ഗാന്ധിക്കൊപ്പം യാത്ര ചെയ്യാൻ നോക്കിയ പ്രതിപക്ഷ നേതാവിനെ രാഹുൽ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു.

ഹെലിപ്പാടിലെത്തിയ ശേഷം രാഹുൽ ഉച്ചഭക്ഷണത്തിന് എത്തിയ ഹോട്ടലിൽ മറ്റൊരു വാഹനത്തീലെത്തിയ ചെന്നിത്തലയെ ഉദ്യോഗസ്ഥർ പുറത്തു നിർത്തി കെസി വേണുഗോപാലിനൊപ്പമാണ് രാഹുലും, എകെ ആൻറണിയും ഹോട്ടലിലെത്തിയത്.

തൊട്ടുപുറകെ എത്തിയതായിരുന്നു ചെന്നിത്തല ഇതിനു ശേഷം രാഹുലിനൊപ്പം ഹെലികോപ്റ്ററിൽ കയറാൻ ശ്രമിച്ചപ്പോഴും ഉദ്യോഗസ്ഥർ തടഞ്ഞു. പിന്നീട് കെസി വേണുഗോപാൽ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.