തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തില്‍ മറ്റന്നാള്‍ നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവെച്ചു. ഡിഎംകെ സ്ഥാനാര്‍ത്ഥി കതിര്‍ ആനന്ദിന്റെ ഓഫീസില്‍ നിന്നും 12 കോടിയോളം രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.

വെല്ലൂര്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ രാഷ്ട്രപതിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിവരങ്ങല്‍ നല്‍കിയതിന് കതിര്‍ ആനന്ദിനെതിരെ ജനാധിപത്യ നിയമപ്രകാരം നേരത്തെ കേസെടുത്തിരുന്നു