ഒരാഴ്ച മുൻപാണ് ആലപ്പുഴയിൽ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പരുപാടി . നിശ്ചയിച്ചത് ഇതെ തുടർന്ന് പോലീസിനെ പുർണ്ണമായും വിന്യസിച്ച് റിഹേഴ്സൽ നടത്തി സുരക്ഷ ഉറപ്പു വരുത്തിയിരുന്നുവെങ്കിലും ഇന്നു ജില്ലയിലെത്തിയ രാഹുൽ ഗാന്ധി പോലീസിനെ വട്ടം കറക്കി.

ഉച്ചക്ക് 2.41 നാണ് രാഹുലും സംഘവും ആലപ്പുഴ ഹെലിപ്പാഡിൽ ഇറങ്ങിയത് അതിനു ശേഷം ഭക്ഷണം ക്രമീകരിച്ചിരുന്ന ഹെലിപാഡി നോട് ചേർന്നുള്ള റെസ്റ്റ് ഹൗസ്സിലേക്ക് രാഹുലും സംഘവും വരുന്നതിനിടയിൽ ചില മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ ഇടപെട്ട് രാഹുലിനെ ഒരു കോൺഗ്രസ്സ് നേതാവിന്റെ ബന്ധുവിന്റെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു പോയി.

സുരക്ഷാ ക്രമികരണങ്ങൾ എല്ലാം തകർത്താണ് രാഹുലും നേതാക്കളും ഇവിടെ എത്തിയത് പിന്നാലെ പോലിസും സംഘവും എത്തി.

പിന്നിട് ഇവിടെ ഭക്ഷണത്തിനുള്ള കാത്തിരിപ്പ് ഒടുവിൽ ഒരു മണിക്കൂറിനു ശേഷം റെസ്റ്റ് ഹൗസിൽ നിന്നുള്ളഭക്ഷണം ഡിസിസി പ്രസിഡന്റ എത്തിച്ചു.

ഭക്ഷണം കഴിച്ച് വീണ്ടും റെസ്റ്റ് ഹൗസ്സിലേക്ക് യാത്ര പിന്നിട് ഒരു മണിക്കൂർ വൈകി പ്രചരണ വേദിയിലെത്തി .ഈ ഒരു മണിക്കൂർ നേരം പോലീസ് തെക്ക് വടക്ക് ഓടി.

3 മണിക്ക് പരുപാടി നടത്താൻ തീരുമാനിച്ചിരുന്നു എങ്കിലും മേൽകൂരയില്ലാത്ത വേദിയിൽ പരുപാടി നടന്നാൽ ചുട്ടുപൊള്ളുന്ന വെയിലത്ത്‌ രാഹുലിന്റെ പരുപാടിയിൽ ആള് ഇല്ലാത്ത കൊണ്ടാണ് ചില കോൺഗ്രസ്സ് നേതാക്കൾ ഇടപെട്ട് ബോധപൂർവ്വം രാഹുലിനെ വഴിതെറ്റിച്ച് പരുപാടി വൈകിപ്പിച്ചതെന്ന് കോൺഗ്രസ്സ് കാർക്കിടയിലെ സംസാരം