ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് ജയം. രാജസ്ഥാന്‍ റോയല്‍സിനെ 12 റണ്‍സിനാണ് പഞ്ചാബ് തോല്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 182 റണ്സെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് നിശ്ചിത ഇരുപത് ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനെ ക‍ഴിഞ്ഞുള്ളു. പഞ്ചാബിന് വേണ്ടി ലോകേഷ് രാഹുല്‍ ആര്‍ധ സെഞ്ച്വറി നേടി.