തിരിഞ്ഞെടുപ്പിന് കേവലം ആറ് ദിവസങ്ങള്‍ മാത്രം. ചിട്ടയായ പ്രചരണത്തിലൂടെ തിരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍കൈ നേടി എന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. രാഹുല്‍ തരംഗം കേരളത്തുലുണ്ടാകുമെന്നാണ് യുഡിഎഫിന്റഎ പ്രതീക്ഷ. ആചാര സംരക്ഷകര്‍ക്കൊപ്പം കേരളം നിലകൊളളും എന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍ .

തിരഞ്ഞെടുപ്പിന് ഇനി ആറ് ദിവസം മാത്രം ബാക്കി നില്‍ക്കെ അതിശക്തമായ പ്രചരണമാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും നടത്തുന്നത്.

സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിച്ച് എല്‍ഡിഎഫിന് പ്രചരണ രംഗത്ത് മേല്‍കൈ നേടാനായി. എല്ലാ മണ്ഡലത്തിലും മൂന്നിലേറെ തവണ എല്ലാ ബൂത്തിലും സ്ഥാനാര്‍ത്ഥിയെ നേരിലെത്തിക്കാന്‍ കഴിഞ്ഞു എന്നത് എല്‍ഡിഎഫിന് നേട്ടമാണ്.

വീടുകളില്‍ കയറിയുളള വോട്ട് അഭ്യര്‍ത്ഥയിലും എല്‍ഡിഎഫിനാണ് മുന്‍തൂക്കം. അഞ്ചിലേറെ തവണ ഒരോ വീടും സന്ദര്‍ശിച്ചു എന്നതും , വീടുകള്‍ക്ക് ചുമതലക്കാരെ നിശ്ചയിച്ച് നല്‍കിയും എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ചിട്ടയായി മുന്നോട്ട് കുതിക്കുന്നു.എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിതത്വത്തോടെ കേരളം മുഴുവന്‍ തരംഗം എന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം.

വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ട സര്‍വ്വേ ഫലങ്ങള്‍ യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍ പ്രചരണ രംഗത്തെ മാന്ദ്യവും, ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തന രഹിതരായതും യുഡിഎഫിന് തിരിച്ചടി ആയിരിക്കുകയാണ്.

ബിജെപി പ്രധാനമായും തിരുവനന്തപുരത്താണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ശബരിമലയാണ് മുഖ്യപ്രചരണ വിഷയം .അയ്യപ്പന്റെ പേരില്‍ വോട്ട് പിടിക്കാന്‍ ശ്രമിച്ചതിന് സുരേഷ്‌ഗോപി അടക്കമുളള ബിജെപി സ്ഥാന്‍്രത്ഥികള്‍ക്ക് പണികിട്ടിയതും ബിജെപിക്ക് തിരിച്ചടിയാണ്.

ശബരിമല വിഷയം പ്രധാനമന്ത്രി അടക്കമുളളവര്‍ പ്രചരണായുധമാക്കിയതോടെ അതേ നാണയത്തില്‍ തിരിച്ചടി നല്‍കി മുഖ്യമന്ത്രി അടക്കമുളളവര്‍ നല്‍കുന്ന മറുപടിയും സജീവചര്‍ച്ചയാണ് .

ലീഗും ,എസ്ഡിപിഐയും തമ്മില്‍ നടത്തിയ രഹസ്യചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പുറത്തായതും പ്രചരണവിഷയമാണ് . വരും ദിവസങ്ങളില്‍ റോഡ് ഷോകളില്‍ കേന്ദ്രീകരിക്കാനാണ് വിവിധ മുന്നണികളുടെ തീരുമാനം