ഇനിയാരും ക്യാന്‍സര്‍ വന്ന് മരിക്കരുത്; 1000 കോടി പദ്ധതിയുമായി ടാറ്റ

മുംബൈ നഗരത്തില്‍ ചുരുങ്ങിയ ചിലവില്‍ ക്യാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്ന ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലാണ് വികസനത്തിന്റെ പാതയില്‍ നൂതന പദ്ധതികളുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ഇതിനായി രത്തന്‍ ടാറ്റ 1000 കോടി രൂപയാണ് നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലിനെ നവീകരിക്കുന്നതിനുള്ള പിന്തുണ ആവശ്യപ്പെട്ട് നരേന്ദ്ര മോദി സര്‍ക്കാരിനെയും ടാറ്റ സമീപിച്ചിട്ടുണ്ട്.

ഇതൊടെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മികച്ച ചികിത്സ കേന്ദ്രം ആയിരക്കണക്കിന് നിര്‍ധന രോഗികള്‍ക്ക് ആശ്വാസം പകരും. രാജസ്ഥാന്‍, ജാര്‍ഖാണ്ട് ഉത്തര്‍പ്രദേശ്, ആന്ധ്ര പ്രദേശ് എന്നിവടങ്ങളിലും സമാനമായ സംവിധാനങ്ങള്‍ക്കാണ് രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പ് മുന്നിട്ടിറങ്ങുന്നത്.

ഇതൊരു കോര്‍പ്പറേറ്റ് ഉത്തരവാദിത്തമാണെന്നും ഇതിന്റെ സാക്ഷാത്ക്കാരത്തിനായി ടാറ്റ ഗ്രൂപ്പിന്റെ എല്ലാ കമ്പനികളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും രത്തന്‍ ടാറ്റ അഭ്യര്‍ത്ഥിച്ചു.

മുംബൈയില്‍ പരേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ക്യാന്‍സറിന്റെ രാജ്യത്തെ ഏറ്റവും മികച്ച ചികിത്സാ കേന്ദ്രമാണ് . എന്നിരുന്നാലും കുറഞ്ഞ ചികിത്സാ ചിലവില്‍ കൂടുതല്‍ പേര്‍ക്ക് ആശ്വാസം പകരം കഴിയാത്ത അവസ്ഥയിലാണ് ടാറ്റ ഹോസ്പിറ്റല്‍.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് സാധാരണക്കാരായ ക്യാന്‍സര്‍ രോഗികള്‍ ദിവസേന ഇവിടെയെത്തുന്നത്. 700 ബെഡുകള്‍ മാത്രമുള്ള ഹോസ്പിറ്റലില്‍ കൂടുതല്‍ രോഗികളെ അഡ്മിറ്റ് ചെയ്യുവാന്‍ കഴിയില്ല. ഭൂരിഭാഗം പേരും വെയ്റ്റിംഗ് ലിസ്റ്റില്‍ ആയിരിക്കും. മാസങ്ങള്‍ കാത്തു നിന്നാണ് ചികിത്സക്കായി അഡ്മിഷന്‍ നേടുന്നതും.

നഗരത്തിലെ താങ്ങാനാകാത്ത താമസ ചിലവ് പലരെയും ചികിത്സ തേടാനാകാതെ മടങ്ങി പോകുവാനും നിര്‍ബന്ധിരാക്കുന്നു. ഇത്തരക്കാരെ താമസിപ്പിക്കുന്നതിനായി ചില സന്നദ്ധ സംഘടനകള്‍ താല്‍ക്കാലിക താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തികയാറില്ല. പോയ വര്‍ഷം 67000 പുതിയ ക്യാന്‍സര്‍ രോഗികളാണ് ടാറ്റയില്‍ ചികിത്സ തേടിയത്.

ഏകദേശം നാലര ലക്ഷത്തോളം ക്യാന്‍സര്‍ രോഗികള്‍ വിദഗ്ധ ഉപദേശം തേടിയും ഇവിടുത്തെ ചികിത്സ പിന്തുടരുന്നു. സൗത്ത് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും രോഗികള്‍ ചികിത്സ തേടി ടാറ്റയിലെത്തുന്നുണ്ട് . ഇത്തരം പ്രായോഗിക പ്രശ്‌നങ്ങള്‍ക്കെല്ലാമൊരു പരിഹാരമായിരിക്കും ടാറ്റായുടെ 1000 കോടി രൂപ ചിലവില്‍ ഉയര്‍ന്നു വരുന്ന വന്‍ കിട ചികിത്സാ പദ്ധതി.

ടാറ്റ ട്രസ്റ്റ് വാഗ്ദാനം ചെയ്തിരിക്കുന്ന തുക അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആധുനീക മെഡിക്കല്‍ സമഗ്രഹികള്‍ക്കുമായി ചിലവിടുവാനാണ് പദ്ധതി. കൂടാതെ ഡോക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട സ്റ്റാഫിനും ആധുനീക സമഗ്രഹികള്‍ ഉപയോഗിക്കുന്നതിനായുള്ള പ്രത്യേക പരിശീലനവും നല്‍കും. മാനുഷികമൂല്യങ്ങള്‍ പരിഗണിച്ചു കൊണ്ടുള്ള പദ്ധതിക്ക് സര്‍ക്കാര്‍ പിന്തുണയും ടാറ്റ ലക്ഷ്യമിടുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News