രണ്ടേ രണ്ട് സിനിമകള്‍ കൊണ്ട് മലയാളി പ്രേക്ഷകര്‍ക്കിടയിലും സിനിമാ ലോകത്തും തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണഅ ആന്റണി വര്‍ഗീസ്. ആദ്യം അഭിനയിച്ച അങ്കമാലി ഡയറീസിലെ വിന്‍സെന്റ് പെപ്പെ ആണെങ്കിലും രണ്ടാം ചിത്രമായ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലെ ജേക്കബ് ആയാലും അദ്ദേഹം പ്രകടനം കൊണ്ട് എല്ലാ വരെയും അമ്പരപ്പിച്ചു കഴിഞ്ഞു.

സിനിമയില്‍ എത്തുന്നതിന് മുന്‍പുള്ള തന്റെ ജീവിതത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. തന്റെ അപ്പൂപ്പന്‍ എല്ലു പൊടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആളായിരുന്നുവെന്നും അപ്പന്‍ ഓട്ടോ ഡ്രൈവര്‍ ആയിരുന്നുവെന്നും ആന്റണി പറയുന്നു. സിനിമ ഇറങ്ങിയതിന് ശേഷം അവരെ കൊണ്ട് ദുബായില്‍ ടൂര്‍ പോയെന്നും അവര്‍ക്ക് അത് വളരെ സന്തോഷം നല്‍കിയ കാര്യം ആണെന്നും അദ്ദേഹം പറഞ്ഞു.


പണ്ടൊക്കെ വീടിനടുത്തു ഒരു ചടങ്ങു നടന്നാല്‍ ഞങ്ങളെ അങ്ങനെ വിളിക്കാറില്ല. ചിലപ്പോ എന്റെ അച്ഛന്‍ ഒരു ഓട്ടോ ഡ്രൈവര്‍ ആയതു കൊണ്ടായിരിക്കും, ‘അമ്മ എന്നോട് അന്നൊക്കെ ചോദിക്കും നമ്മള്‍ സാധാരണക്കാര്‍ ആയതു കൊണ്ടാകും വിളിക്കാതതു എന്ന്. പക്ഷെ ഇപ്പോള്‍ പത്തു പതിനഞ്ചു കിലോമീറ്റര്‍ ദൂരെ നിന്നൊക്കെ ആളുകള്‍ കല്യാണവും മാമോദീസയും വീട്ടില്‍ വന്നു വിളിക്കാറുണ്ട് ‘