ദില്ലി: മുസ്ലീം ലീഗിനെ വൈറസ് എന്ന് വിളിച്ച് ആക്ഷേപിച്ച യോഗി ആദിത്യനാഥിന്റെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു.

തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ട്വിറ്ററിന്റെ നടപടി.

യോഗിയുടേത് മാത്രമല്ല, കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ഉള്‍പ്പടെയുള്ള 31 നേതാക്കളുടെ ട്വീറ്റുകളും ട്വിറ്റര്‍ നീക്കം ചെയ്തു.

ട്വിറ്ററിലുടെ സംഘപരിവാര്‍ നേതാക്കള്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിക്കാന്‍ ട്വിറ്ററിന് തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശം നല്‍കിയത്.

യോഗിയുടെ പരാമര്‍ശത്തിനെതിരെ ലീഗ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു.