വീണ്ടും എഐഎഡിഎംകെ യും ബിജെപിയെയും വിമര്‍ശിച്ച് കമല്‍ഹാസന്റെ വീഡിയോ. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടിയുടെ പ്രചാരണാര്‍ഥം ആണ് ഈ പുതിയ പരസ്യം.

ഇതൊക്കെ കണ്ടാല്‍ ടീവി മാത്രമാണോ ഉടയ്ക്കാന്‍ തോന്നുന്നത് എന്ന് അബ് കി ബാര്‍ മോദി സര്‍ക്കാര്‍ എന്ന പരസ്യം കണ്ടതിന് ശേഷം കമല്‍ പറയുന്നു.

സിനിമ നടന്‍ ആയിരുന്ന് അഭിപ്രായം പറഞ്ഞപ്പോള്‍ കളത്തിലിറങ്ങി നോക്കാന്‍ പറഞ്ഞു, ഇറങ്ങിയപ്പോള്‍ എന്തിനിറങ്ങി എന്നായി ചോദ്യം, കാരണം അവര്‍ ചോദ്യങ്ങളെ ഭയപ്പെടുന്നു. കമല്‍ പറയുന്നു.

5 വര്‍ഷവും വിമാനത്തില്‍ ചുറ്റി നടന്ന ഒരാള്‍ ഇപ്പോള്‍ നിങ്ങളുടെ കാല് കഴുകാന്‍ വന്നെങ്കില്‍ നിങ്ങളുടെ വോട്ടിന്റെ വില നിങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം പറയുന്നു.

ഇതിന് മുന്‍പ് മോദിയുടെ പ്രസംഗം കേട്ട് ടിവി എറിഞ്ഞൊടക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു.