നോട്ട് നിരോധനത്തിന് പിന്നാലെ ജോലി നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്ക്; മോദിയുടെ ഭരണ പരാജയം വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട്

ദില്ലി: നോട്ട് നിരോധനത്തിന് പിന്നാലെ 2 വര്‍ഷം കൊണ്ട് രാജ്യത്ത് ജോലി നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്ക്.

ബംഗളൂരുവിലെ അസിം പ്രേംജി സര്‍വ്വകലാശാലയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തൊഴിലില്ലായമ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നാലെയാണ് മോദി സര്‍ക്കാരിന്റെ ഭരണ പരാജയം വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നത്.

2016 നവംബറില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജ്യത്ത് തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുവാന്‍ തുടങ്ങിയത്. 2018 നവംബര്‍ വരെ 50 ലക്ഷം ആള്‍ക്കാര്‍ക്ക് ജോലി നഷ്ടമായി. ബംഗളുരംവിലെ അസിം പ്രേംജി സര്‍വ്വകലാശായുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നോട്ട് നിരോധനം തന്നെയാണ് തൊഴില്‍ നഷ്ടത്തിന്റെ കാരണം എന്നു കൃത്യമായി പറയാനാകില്ലെന്നും, എന്നാല്‍ നോട്ട് നിരോധനത്തിന് പിന്നാലെയാണ് തൊഴില്‍ നഷ്ടത്തിന്റെ നിരക്ക് ഉയര്‍ന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

അടിയന്തരമായി നയപരമായ ഇടപെടല്‍ ഉണ്ടാകണനെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്ത്രീകളുടെ കാര്യത്തിലും തൊഴില്‍ നഷ്ടം ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നോട്ട് നിരോധനവും ജിഎസ്ടിയും അസംഘടിത മേഖലയിലാണ് കൂടുതല്‍ ആഘാതം ഉണ്ടാക്കിയത്. 2017-18 വര്‍ഷത്തിലെ തൊഴിലില്ലായമ നിരക്ക് 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്ന കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ഈ വര്‍ഷം ആദ്യം ചോര്‍ന്നിരുന്നു.

നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേയുടെ റിപ്പോര്‍ട്ടില്‍ 6.1 ശതമാനമാണ് തൊഴിലില്ലായ്മയുടെ നിരക്ക്. എന്നാല്‍ റിപ്പോര്‍ട്ട് ശരിയാണോ എന്ന് ഉറപ്പ്് വരുത്തിയിട്ടില്ലെന്നായിരുന്നു നീതി അയോഗ് വൈസ് ചെയര്‍മാന്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് മോദി സര്‍ക്കാരിന്റെ ഭരണ പരാജയം വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here