മലേഗാവ് സ്ഫോടന കേസ് പ്രതി ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ത്ഥി

മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യ പ്രതികളിലൊരാളായ സാധ്വി പ്രഗ്യാ സിംങ് ബിജെപിക്ക് വേണ്ടി ഭോപ്പാലില്‍ മത്സരിക്കും. ജാമ്യത്തില്‍ ഇറങ്ങിയ സാധ്വി പ്രഗ്യ കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്.

ഭോപ്പാലില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിനെതിരെയാണ് സാധ്വി മത്സരിക്കുന്നത്. സാധ്വിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ പുറത്തുവന്നത് ബിജെപിയുടെ കാവിഭീകരത കൂടിയാണ്

ബിജെപിയുടെ കാവിഭീകരതയുടെ മുഖം വ്യക്തമാക്കുന്നതാണ് മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സാധ്വി പ്രഗ്യാ സിംഗിനെ ബിജെപി ടിക്കറ്റില്‍ ഭോപ്പാലില്‍ നിന്നും മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിലൂടെ പുറത്തുവന്നത്.

കഴിഞ്ഞ ദിവസം ബിജെപിയില്‍ അംഗത്വം എടുത്ത സാധ്വി പ്രഗ്യാ സിങ് താക്കൂര്‍ ഭോപ്പാലില്‍ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ് സിങിനെതിരെയാണ് മല്‍സരിക്കുക.

മാലെഗാവ് സ്‌ഫോടനക്കേസില്‍ പ്രഗ്യാ സിങിന് ദേശീയ അന്വേഷണ ഏജന്‍സി ക്ലിന്‍ ചിറ്റ് നല്‍കിയതിനെ തുടര്‍ന്ന് ബോംബെ ഹൈക്കോടതി രണ്ടു വര്‍ഷം മുമ്പ ജാമ്യം അനുവദിച്ചിരുന്നു.

”ഞാന്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്യുമെന്നുമാണ് സാധ്വി ബിജെപിയില്‍ ചേര്‍ന്ന ശേഷം പ്രതികരിച്ചത്.

ദ്വിഗ് വിജയ് സിങ്ങിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ തയ്യാറല്ലെന്ന് സാധ്വി വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്നു കേട്ട മണ്ഡലത്തിലാണ് ഇപ്പോള്‍ തീവ്ര ഹിന്ദുത്വ നിലപാടുകളുള്ള പ്രഗ്യാ സിങ് സ്ഥാനാര്‍ത്ഥിയാവുന്നത്.

2008ലെ ഇരട്ടസ്‌ഫോടത്തില്‍ 8 പേരായിരുന്നു മരിച്ചത്. ഈ സംഭവത്തിലാണ് പ്രഗ്യ സിംഗ് ടാക്കൂറിനെയും കരസേന ഉദ്യോഗസ്ഥനായ ലഫ്റ്റന്റ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതനെയും മഹാരാഷ്ട്ര പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.

എന്നാല്‍ പിന്നീട് കേസ് അന്വേഷിച്ച എന്‍ഐഎ പ്രഗ്യ സിംഗ് ടാക്കൂറിനെതിരായ കുറ്റങ്ങള്‍ പിന്‍വലിക്കുകയായിരുന്നു. കേസില്‍ വിചാരണ കേള്‍ക്കുന്ന പ്രത്യേക കോടതി ഇതില്‍ തീരുമാനം എടുത്തിട്ടില്ല.

തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി മൊദാസ സ്ഫോടന കേസ് എന്‍ഐഎ അവസാനിപ്പിക്കുകയും ചെയ്തു. നിലവില്‍ യുഎപിഎ നിയമത്തിന് കീഴിലാണ് സാധ്വിയെ വിചാരണ ചെയ്യുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News