കടും വേനല്‍, തെരഞ്ഞെടുപ്പ്; വൈദ്യുതി നില അവലോകനം ചെയ്യാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു

വേനൽ കൊടുക്കുന്ന സാഹചര്യത്തിലും തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നതിനാലും വൈദ്യുതി നില അവലോകനം ചെയ്യാൻ ഇന്നു കെഎസ്ഇബി ലിമിറ്റഡിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേരുകയുണ്ടായി.

ആശങ്കയുളവാക്കുന്ന വിധം യാതൊരു സ്ഥിതി വിശേഷവും ഇപ്പോൾ നിലവിലില്ല. കേരളത്തിന്‌ ആവശ്യമായ വൈദ്യുതി ലഭ്യമാണ്. പുറമെ നിന്ന് ലഭിക്കുന്നതും ഇവിടെ ഉത്പാദിപ്പിക്കുന്നതുമായ വൈദ്യുതി കൊണ്ട് തടസരഹിതമായി വൈദ്യുതി വിതരണം ചെയ്യാൻ കഴിയുന്നതാണ്.

ദിവസം മുഴുവൻ തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യാൻ കഴിയുന്ന സാഹചര്യമാണുള്ളതെന്നു യോഗം വിലയിരുത്തി. ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, ഡയറക്ടർ ഡിസ്ട്രിബൂഷൻ, ഡയറക്ടർ ജനറേഷൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. നാലു മേഖല ചീഫ് എഞ്ചിനീർമാർ, 25 സർക്കിൾ തല ഡെപ്യൂട്ടി ചീഫ് എഞ്ചിനീർമാർ, മറ്റു ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

അനിവാര്യമായ ചില അറ്റകുറ്റപണികൾക്കായും അപ്രതീക്ഷിതമായി പെയ്യുന്ന വേനൽമഴ മൂലവും വൈദ്യുതോപയോഗത്തിൽ ക്രമാതീതമായുണ്ടാകുന്ന വർദ്ധനവ് മൂലവും ഉണ്ടാകുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിലേക്കായും വേണ്ടി ചില സ്ഥലങ്ങളിൽ ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫാക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.

ഈ സാഹചര്യത്തിൽ വൈദ്യുതിവിതരണം തടസ്സരഹിതമാക്കാനുള്ള കർശന നടപടികൾ കൈകൊള്ളണമെന്ന നിർദേശം ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ നൽകിയിട്ടുണ്ട്.

സംസ്ഥാനത്തു യാതൊരു വിധ വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ല എന്നും യോഗം വിലയിരുത്തുകയുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News