പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചതിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചതിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സസ്പന്റ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അടിയന്തരമായി സസ്‌പെന്റ് ചെയ്തുകൊണ്ടാണ് കമ്മീഷന്‍ ഉത്തരവിട്ടത്.

ഒഡീഷയിലെ സോലാംപൂരിലാണ് സംഭവം. നേരത്തെ കര്‍ണാടകയില്‍ പ്രചരണത്തിനെത്തിയപ്പോള്‍ മോദി ഹെലിക്കോപ്റ്ററില്‍ കൊണ്ടുപോയ പെട്ടികള്‍ ഏറെ വിവാദമായിരുന്നു

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒഢീഷയിലെ സോലാംപൂരില്‍ കഴിഞ്ഞ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോഴാണ് സൊലാംപൂര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹസിന്‍ നേതത്വത്തിലുള്ള ഫ്‌ലൈയിംഗ് സ്‌ക്വാഡ് മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ണാടക കേഡറിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

പ്രദമദഷ്ട്രാ തന്നെ മുഹമ്മദ് മുഹ്‌സിന്റെ ഭാഗത്ത് നിന്നും തെറ്റുണ്ടായതായി ഓര്‍ഡില്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ ഹെലികോപ്റ്ററും സമാനമായ രീതിയില്‍ ഇന്നലെ പരിശോധിച്ചിരുന്നു.

എന്നാല്‍ മോദിയുടെ ഹെലികോപ്റ്ററില്‍ നടത്തിയ പരിശോധനയാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന സൂചനകള്‍. നേരത്തെ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍ നിന്നും വലി.

ഒരു പെട്ടി സ്വകാര്യവാഹനത്തിലേക്ക് മാറ്റിയിരുന്നു, ഇത് ഏറെവിവാദങ്ങളും സൃഷ്ടിക്കുകയും അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയ കര്‍ണാടക കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെന്നതുിം ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here