ആറ്റിങ്ങല്‍ മണ്ഡലത്തിലെ പോരാട്ടം അവസാന ലാപ്പിലേക്ക്; വിജയം ഉറപ്പിച്ച് ഇടതുമുന്നണി

ആറ്റിങ്ങല്‍ മണ്ഡലത്തിലെ പോരാട്ടം അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ വിജയം ഉറപ്പിച്ച് ഇടതുമുന്നണി.

ചുവന്ന കോട്ടക്ക് ഇത്തവണയും വിളളല്‍ വീഴ്ത്താന്‍ കഴില്ലെന്ന് ഇടതുപക്ഷം ഉറച്ച് വിശ്വസിക്കുമ്പോള്‍, ഇത്തവണ അട്ടിമറി ഉണ്ടാകുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം.

ആറ്റിങ്ങലിന്റെ സ്വന്തം സമ്പത്തിന് ഭയാശങ്കകള്‍ എതുമില്ല, ഇടതുപക്ഷത്തിന്റെ പൊന്നാപുരം കോട്ട ഭഭ്രമെന്ന് സമ്പത്തും,പാര്‍ട്ടിയും ഉറച്ച് വിശ്വസിക്കുന്നു.

ലത്തീന്‍ മുസ്ലീം വോട്ടുകള്‍ നിര്‍ണയകമായ ചിറയന്‍കീഴ്, വര്‍ക്കല മണ്ഡലത്തിലെ തീരമേഖലയില്‍ കുറ്റന്‍ റോഡ് ഷോ നടത്തി എതിരാളികളെ അമ്പരപ്പിക്കാന്‍ ഇടത് മുന്നണിക്ക് കഴിഞ്ഞു.

ആയിരത്തിലേറെ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് സമ്പത്ത് തീരപ്രദേശത്ത് തേരോട്ടം നടത്തിയത്. ന്യൂനപക്ഷ കേന്ദ്രങ്ങളായ പെരുമാതുറയിലും മറ്റും മുസ്ലീം സ്ത്രീകള്‍ അടക്കമുളളവര്‍ കാത്ത് നിന്ന് സമ്പത്തിന് അഭിവാദ്യം അര്‍പ്പിച്ചത് എതിരാളികള്‍ക്ക് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

നെടുമങ്ങാട് മണ്ഡലത്തിലെ ആനാട് പഞ്ചായത്തിലായിരുന്നു അടൂര്‍ പ്രകാശിന്റെ ഇന്നലത്തെ പര്യടനം. ഒരു റൗണ്ട് മണ്ഡലത്തില്‍ മുഴുവന്‍ ഇതിനോടകം അടൂര്‍ പ്രകാശ് പര്യടനം നടത്തി കഴിഞ്ഞു

ശക്തമായ ത്രികോണ മല്‍സരത്തിന്റെ പ്രതീതി സൃഷ്ടിക്കാന്‍ ശോഭാ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പല മണ്ഡലത്തിലും ഉണ്ടാക്കിയ നേട്ടം ലോകസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here