വിജയ് സേതുപതിയുടെ അഭിപ്രായത്തില്‍ മലയാളത്തിലെ മികച്ച നടന്‍ മോഹന്‍ലാലും മമ്മൂട്ടിയുമല്ല; അത് മറ്റൊരാള്‍

തമിഴ് സിനിമയില്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് ജയറാം നായകനാകുന്ന മാര്‍ക്കോണി മത്തായി. ചിത്രത്തില്‍ അഭിനയിക്കുന്നതിനായ അദ്ദേഹം ഇപ്പോള്‍ കൊച്ചിയിലുണ്ട്.

ചിത്രത്തിന്റെ സെറ്റില്‍ വെച്ച് മാധ്യവമപ്രവര്‍ത്തകര്‍ ചോദിച്ച ഒരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ രസകരമായ മറുപടി ആണിപ്പോള്‍ വൈറല്‍. മലയാളത്തില്‍ മികച്ച നടന്‍ മോഹന്‍ലാല്‍ ആണോ മമ്മൂട്ടി ആണോ എന്ന ചോദ്യത്തിനാണ് അദ്ദേഹം രസകരമായ മറുപടി നല്‍കിയത്.

ആ ചോദ്യത്തിന് ഉത്തരം ഇതുവരെ അറിയില്ലേ എന്ന് ചോദിച്ച വിജയ് സേതുപതി ചൂണ്ടുകാണിച്ചത് ഉപ്പും മുളകിലെ അല്‍ സാബിത്തിനെ ആണ്. അല്‍ സാബിത് പോലും ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ നല്‍കുന്നത് എന്ന് വിജയ് സേതുപതി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here