പശ്ചിമബംഗാളില്‍ സിപിഐഎം പിബി അംഗം മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; വാഹനം തടഞ്ഞുനിര്‍ത്തിയ സംഘം വെടിയുതിര്‍ത്തു; തെരഞ്ഞെടുപ്പ് കമീഷന്‍ റിപ്പോര്‍ട്ട് തേടി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സിപിഐഎം പിബി അംഗവും സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിന് നേരെ തൃണമൂല്‍ ആക്രമണം.

സലീമിന്റെ മണ്ഡലമായ റായ്ഗഞ്ചിലൂടെ സഞ്ചരിക്കുമ്പോഴാണ് വാഹനത്തിന് നേരെ ഒരുസംഘം തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമമഴിച്ച് വിട്ടത്.

വാഹനം തടഞ്ഞുനിര്‍ത്തിയ സംഘം വെടിയുതിര്‍ത്തു. മുഹമ്മദ് സലീമിനെയും പ്രവര്‍ത്തകരെയും പൊലീസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടി.

പശ്ചിമബംഗാളില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപകഅക്രമങ്ങളാണ് തൃണമൂല്‍ നടത്തുന്നത്. ഒന്നാംഘട്ട വോട്ടടുപ്പിലും ശക്തമായ ആക്രമണം അരങ്ങേറിയിരുന്നു.

നേതാക്കളെ ബൂത്തുകളില്‍ എത്താന്‍ പോലും അനുവദിച്ചിരുന്നില്ല. ഇതിനെതിരെ സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News