തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങിയാല്‍ ചെയ്യേണ്ടത്

ഭക്ഷണ കാര്യത്തില്‍ ആവേശം കാണിക്കുന്നവരിലാണ് ഇത്തരമൊരു പ്രശ്നം ഉണ്ടാവുന്നത്.

തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങിയാല്‍, അതിന് പരിഹാരം കാണാന്‍ നാരങ്ങ നീരിന് കഴിയും.
ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ മിക്സ് ചെയ്യുക. ശേഷം കുടിക്കാം.

ഇത് മുള്ള് സോഫ്റ്റ് ആയി തൊണ്ടയിലൂടെ ഇറങ്ങിപ്പോവാന്‍ സഹായിക്കുന്നു.

മറ്റൊരു വഴി ഇതാണ്; മുള്ള് കാണാന്‍ സാധിക്കുന്നുണ്ടെങ്കില്‍ കൈ കൊണ്ട് എടുക്കാന്‍ ശ്രമിക്കുക. ഒരു തവണ ശ്രമിച്ചിട്ട് നടന്നില്ലെങ്കില്‍ ഉപേക്ഷിക്കുക. പല പ്രാവശ്യം ശ്രമിച്ചാല്‍ കൂടുതല്‍ ഉള്ളിലേക്ക് പോകാന്‍ ഇടയാകും.

കറിയൊന്നുമൊഴിക്കാത്ത ചോറുരുട്ടി വിഴുങ്ങുക, പഴം കഴിക്കുക, അരികു മുറിച്ച ബ്രെഡ്, പുഴുങ്ങിയ മുട്ട എന്നിങ്ങനെയുള്ള മൃദുവായ ആഹാരം കഴിക്കുന്നതു വഴി ഒരുപരിധിവരെ ഈ പ്രശ്നത്തില്‍ നിന്നു രക്ഷപെടാമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel