ബത്തേരിയെ ചുവപ്പണിയിച്ച് റോഡ് ഷോ; യുവാക്കളുടേയും സ്ത്രീകളുടേയും പങ്കാളിത്തം വലിയ ആവേശം പകരുന്നെന്ന് യെച്ചൂരി

സുല്‍ത്താന്‍ ബത്തേരി: ബത്തേരിയെ ചുവപ്പണിയിച്ച് സീതാറാം യെച്ചൂരിയുടെ റോഡ് ഷോ.

ബത്തേരി മണ്ഡലം റോഡ് ഷോയില്‍ ആയിരങ്ങള്‍ അണിച്ചേര്‍ന്നു. വയനാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി സുനീറിന് വോട്ടഭ്യര്‍ത്ഥിക്കാന്‍ എത്തിയതായിരുന്നു യെച്ചൂരി.

ജനപക്ഷ ബദലിന് ഇടതുപക്ഷം എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായി ബത്തേരിയിലെ റോഡ് ഷോ. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നയിച്ച റോഡ് ഷോ പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി.

ബത്തേരി ചുള്ളിയോട് റോഡില്‍ നിന്നാരംഭിച്ച റോഡ് ഷോ ബൈപ്പാസ് വഴി ദേശീയ പാതയിലൂടെ 2 കിലോമീറ്റര്‍ പിന്നിട്ട് കോട്ടക്കുന്നിലാണ് സമാപിച്ചത്. റോഡ് ഷോയിലെ യുവാക്കളുടേയും സ്ത്രീകളുടേയും പങ്കാളിത്തം വലിയ ആവേശം പകരുന്നതായി യെച്ചൂരി പറഞ്ഞു.

സ്ഥാനാര്‍ത്ഥി പിപി സുനീര്‍, മന്ത്രിമാരായ കെകെ ശൈലജ, എകെ ശശീന്ദ്രന്‍, മറ്റ് എല്‍ഡിഎഫ് നേതാക്കള്‍ എന്നിവര്‍ റോഡ് ഷോയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here