
കോട്ടയം: ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം വ്യാജമായി നിര്‍മ്മിച്ച് എല്‍ഡിഎഫിനെതിരെ വ്യാജപ്രചാരണം.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിനെ വ്യക്തിപരമായി അവഹേളിക്കുന്ന വ്യാജ പോസ്റ്റിന് പിന്നില്‍ കെ സുരേന്ദ്രനെന്നും പരാതി. എസ്എഫ്‌ഐ വാഴൂര്‍ ഏരിയാ കമ്മറ്റിയംഗം വിഷ്ണു ജയകുമാറാണ് പരാതി നല്‍കിയത്.
പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന് കങ്ങഴ പഞ്ചായത്തില്‍ സ്വീകരണം നല്‍കുന്ന ചിത്രം എസ്എഫ്‌ഐ നേതാവായ വിഷ്ണു ജയകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഈ ചിത്രം ദുരുപയോഗം ചെയ്താണ് ശബരിമലക്ഷേത്രവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥിയേയും എസ്എഫ്‌ഐ നേതാവിനെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്.
പത്തനംതിട്ട ഫോര്‍ ബിജെപി, വോട്ട് ഫോര്‍ കെഎസ്, കെഎസ് ഫോര്‍ പത്തനംതിട്ട, വോട്ട് ഫോര്‍ ആന്റോ വോട്ട് ഫോര്‍ രാഹുല്‍, അഖില്‍ നായര്‍, വിനൂപ് കുട്ടപ്പന്‍, റഹീം മണിയാകുളത്തില്‍ എന്നീ എഫ്ബി അക്കൗണ്ടുകളുകള്‍ക്ക് പുറമെ ഒരു ദൃശ്യമാധ്യമവും ഓണ്‍ലൈന്‍ മാധ്യമവും വഴിയാണ് പ്രചാരണം. ജാതി സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചാരണത്തിനെതിരെ വിഷ്ണു പൊലീസില്‍ പരാതി നല്‍കി.
അശ്ശീലവും ദ്വയാര്‍ത്ഥവും നിറഞ്ഞ പദപ്രയോഗങ്ങളടങ്ങിയ വ്യാജ പോസ്റ്റ് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ അറിവോടെയാണ് നിര്‍മ്മിച്ച് പ്രചരിപ്പിച്ചതെന്നും പരാതിയിലുണ്ട്. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റിയും ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി.
വ്യാജ വാര്‍ത്ത സംപ്രേക്ഷണം ചെയ്ത ചാനലിനെതിരെയും വിഷ്ണു വക്കീല്‍ നോട്ടീസ് അയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here