പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടറിന് പിന്നാലെ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ ഹെലികോപ്ടറിലും പെട്ടി കണ്ടെത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടറിന് പിന്നാലെ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ ഹെലികോപ്ടറിലും പെട്ടി കണ്ടെത്തി.

പെട്ടി പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ മന്ത്രി തട്ടിക്കയറിയതോടെ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിച്ചു. അതേസമയം പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കി.

കഴിഞ്ഞയാഴ്ച കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍ നിന്നും പെട്ടി സ്വകാര്യവാഹനത്തിലേക്ക് മാറ്റിയത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

തൊട്ട് പിന്നാലെ ഒഡീഷയിലെ സോലാപൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചതിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്റും ചെയ്തിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ സംഭവം. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒഡീഷയിലെത്തിയ ധര്‍മേന്ദ്രപ്രധാന്റെ ഹെലികോപ്റ്ററില്‍ സീല്‍ ചെയ്ത നിലയില്‍ പെട്ടി കണ്ടെത്തി. ഇത് പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരെ ധര്‍മേന്ദ്രപ്രധാന്‍ തടഞ്ഞു.

ജോലി ചെയ്യാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അസഭ്യം പറയുകയും ചെയ്യുകയുണ്ടായി. സംഭവം വിവാദമയാതോടെ പെട്ടിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കൊണ്ടുവന്ന പണമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ബിജെഡി രംഗത്തെത്തി.

ഇതിനിടെ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിക്ക് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കി.

ഉത്തര്‍പ്രദേശിലെ രാപൂരില്‍ നടന്ന ബിജെപി റാലിയില്‍ സൈന്യത്തെ മോദിയുടെ സൈന്യം എന്ന് നഖ്വി വിശേഷിപ്പിച്ചിരുന്നു.

ഇതിനെത്തുടര്‍ന്നാണ് നടപടി.സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം പാലിക്കാത്തിനാലാണ് നടപടിയെന്നും ഭാവിയില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News