ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതായിരിക്കണം യഥാര്‍ത്ഥ രാജ്യ സ്നേഹമെന്ന് വിഎസ് അച്യുതാനന്ദന്‍

ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതായിരിക്കണം യഥാര്‍ത്ഥ രാജ്യ സ്നേഹമെന്ന് ഭരണപരിഷ്ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. പാലക്കാട് പുതുപ്പരിയാരത്ത് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിഎസ് അച്യുതാനനന്ദന്‍

തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ആവേശമുയര്‍ത്തിക്കൊണ്ട് മൂന്ന് ദിവസമാണ് വിഎസ് പാലക്കാട്ടെ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതാവണം യഥാര്‍ത്ഥ രാജ്യ സ്നേഹമെന്ന് പുതുപ്പരിയാരത്തെ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പി ക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും ആദ്യത്തെ നിലപാട്. എന്നാല്‍ ഓന്തിന് പോലുംമാറാന്‍ ക‍ഴിയാത്ത തരത്തില്‍ ഇവര്‍ നിലപാട് മാറ്റി. രാഹുല്‍ തിരുനെല്ലിയില്‍ പോയതുകൊണ്ടൊന്നും കോണ്‍ഗ്രസ് നടത്തിയ വര്‍ഗ്ഗീയ പ്രീണനങ്ങള്‍ക്ക് പരിഹാരമാവില്ലെന്നും വിഎസ് പറഞ്ഞു.

പാലക്കാട് മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷിന്‍റെ പ്രചരണാര്‍ത്ഥം പുറത്തിറക്കിയ ജനശബ്ദം പത്രിക വിഎസ് പ്രകാശനം ചെയ്തു. വെള്ളിയാ‍ഴ്ച പാലക്കാട് മണ്ഡലത്തിലെ പട്ടാന്പി കൊപ്പത്തും, ശനിയാ‍ഴ്ച ആലത്തൂര്‍ മണ്ഡലത്തിലെ കൊല്ലങ്കോടും വിഎസ് തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here