മൃഗശാലയില്‍ എത്തിയത് വിവാഹവാര്‍ഷികം ആഘോഷിക്കാന്‍, സിംഹത്തെ താലോലിക്കാന്‍ സിംഹക്കൂട്ടില്‍ കയ്യിട്ടു; പിന്നെ സംഭവിച്ചത്

തന്റെ  വിവാഹത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കാനെത്തി പണി കിട്ടിയിരിക്കുകയാണ് പീറ്റര്‍ നോര്‍ജെ എന്നയാള്‍ക്ക്. പീറ്ററും ഭാര്യയും തങ്ങളുടെ പത്താം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി മൃഗശാലയിലെത്തിയതാണ്.

കൂട്ടില്‍ കിടക്കുന്ന സിംഹങ്ങളെ കണ്ട ആവേശത്തില്‍ അയാള്‍ക്ക് ഒന്ന് തലോലിക്കണമെന്ന് തോന്നി. അയാള്‍ അകത്തേക്ക് കയ്യിട്ട് ഒരു സിംഹത്തെ തലോലിച്ച് കൊണ്ടിരുന്നു അപ്പോള്‍ മാറി നിന്നിരുന്ന സിംഹം അയാള്‍ക്ക് നേരെ ഓടിയടുത്തു.

അയാള്‍ അതിനെയും തലോലിക്കാനായി കൈ നീട്ടി. പക്ഷേ രണ്ടാമത്തെ സിംഹം പീറ്ററിന്റെ കൈ പിടിച്ച് വലിക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് അയാളുടെ ജീവന്‍ രക്ഷപ്പെട്ടത്.

സംഭവത്തിന്റെ വീഡിയോ പീറ്ററിന്റെഭാര്യ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News