ബാലതാരമായി സിനിമയിലെത്തി ഇപ്പോഴും തന്റെ സ്ഥാനം അതേപോലെ കൊണ്ടു പോകുന്ന ചുരുക്കം ചില നടന്മാരില്‍ ഒരാള്‍ ബൈജു. ഇടക്ക് കുറച്ചു കാലം സിനിമയില്‍ നിന്നും മാറി നിന്ന ബൈജു വീണ്ടും സിനിമാ ലോകത്തേക്ക് ശക്തമായി തിരികെയെത്തുകയാണ് ചെയ്തത്.

അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു ബ്ലാക്ക് മാര്‍ക്കാണ് ഏറേ വിവാദമായ തോക്ക് സംഭവം. ഇപ്പോള്‍ അതിനെക്കുറിച്ച് വ്യക്തമാക്കുകയാണ് അദ്ദേഹം.

രണ്ട് കൂട്ടികാര്‍ക്കിടയിലെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടക്ക് തന്‌റെ മടിയില്‍ തോക്ക് വന്ന് വീണതാണ് സംഭവം. പക്ഷേ പിന്നീട് കേസ് വന്നപ്പോള്‍ അത് തോക്ക് ചൂണ്ടി എന്നായെന്നും അദ്ദേഹം പറയുന്നു.

കോട്ടയത്തുള്ള സുഹൃത്തുക്കളുടെ പക്കല്‍ തോക്ക് ഉള്ളത് കണ്ടാണ് ലൈസെന്‍സ് ഉള്ള തോക്കിനു വേണ്ടി ശ്രമിച്ചത്. ഒരുപാട് സ്വാധീനം ഒക്കെ ചെലുത്തിയാണ് അത് നേടിയെടുത്തത്. അതിനോടുള്ള ക്രേസ് പോയി ഇപ്പോള്‍. അത് കൊണ്ട് ഒരു ഉപയോഗവും ഇല്ല ഒന്നുകില്‍ ഷോക്ക് കൊണ്ടുനടക്കാം അല്ലെങ്കില്‍ സ്വയം വെടി വച്ച് മരിക്കാം അത്രെയേ ഉള്ളു.’ അദ്ദേഹം പറയുന്നു.