ചിദാനന്ദപുരി എന്ന സത്യനെതിരെ കൂടുതല്‍ തെളിവുകള്‍, ചിദാനന്ദന്‍ സ്ത്രീകളെ അക്രമിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തതായി പരാതി : പീപ്പിള്‍ എക്സ്ക്ലൂസീവ്

ചിദാനന്ദപുരി എന്ന സന്യാസിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍. ചിദാനന്ദന്‍ സ്ത്രീകളെ അക്രമിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തതായി പരാതി.

മലാപറമ്പിലെ ഷീബയെയും അമ്മയെയും ആണ് ചിദാനന്ദന്റെ ഗുണ്ടകള്‍ വീട്ടില്‍ കയറി ആക്രമിച്ചത്. ആക്രമണത്തില്‍ ഷീബയ്ക്കും അമ്മക്കും ഭര്‍ത്താവിനംു ഗുരുതരമായി പരിക്കേറ്റിരുന്നു.

ഷീബയെയും ഭര്‍ത്താവിനെയും ഗുണ്ടകള്‍ തട്ടിക്കൊണ്ട് പോയിരുന്നു. പത്തുകോടി വിലവരുന്ന സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് ചിദാനന്ദപുരിയുടെ ശ്രമമെന്നും ഇവര്‍ പറയുന്നു. ഇപ്പോഴും ഇയാളുടെ ഭീഷണിയുണ്ടെന്നും കുടുംബം പറയുന്നു.

ചിദാനന്ദപുരിയുടെ ആളുകള്‍ സ്ഥിരമായി വീട്ടിലെത്തി ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും വീടിന്റെ അടുത്ത് കുറേ ബിജെപിക്കാരെ താമസിപ്പിച്ചിരുന്നുവെന്നും ഷീബ പറയുന്നു.

ഒരു ദിവസം ഇവര്‍ വീട്ടില്‍ കറി വരുകയും അമ്മയെ മര്‍ദ്ദിച്ച് അവരുടെ വായില്‍ തണി കുത്തികയറ്റുകയും ചെയ്തു.

മുകളില്‍ സര്‍ജറി കഴിഞ്ഞിരുന്നു ഭര്‍ത്താവിനെ അവിടെ നിന്നും പുറത്തേക്ക് കൊണ്ടിരുത്തി. തന്നെ വീടു മുഴുവന്‍ ഓടിച്ചു. തന്നെ ബലമായി തട്ടിക്കൊണ്ട് പോകുന്നതിനിടക്ക് അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നുവെന്നും ഷീബ പറയുന്നു.

അവരെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ചിദാനാന്ദപുരിക്ക് കേന്ദ്രത്തില്‍ വരെ പിടിയുണ്ടെന്നും പറഞ്ഞതായി ഷീബ പറയുന്നു,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News