കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിന് മര്‍ദനം

കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിന് മര്‍ദനം. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് മര്‍ദനമേറ്റത്. ബിജെപിയാണ് തനിക്കെതിരായ അക്രമത്തിന് പിന്നിലെന്നും എതിര്‍ക്കുന്നവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നതാണ് ബിജെപിയുടെ സമീപനമെന്നും ഹാര്‍ദിക് പട്ടേല്‍ പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയയെയും ബിജെപിയും രൂക്ഷമായി വിമര്‍ശിക്കുന്ന യുവ നേതാവാണ് ഹാര്‍ദിക് പട്ടേല്‍. പട്ടീദാര്‍ വിഭാഗത്തില്‍പ്പെട്ട ഹാര്‍ദിക് പട്ടേല്‍ ഗുജറാത്തില്‍ ബിജെപിക്ക് ഉയര്‍ത്തുന്ന വെല്ലുവിളിയും ചെറുതല്ല.

ഇത്തവണ ലോക്‌സഭ സീറ്റ് നിഷേധിക്കപ്പെട്ട ഹാര്‍ദിക്കാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പെയ്‌നറും. ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് ഹാര്‍ദിക്ക് പട്ടേലിന് മര്‍ദനമേറ്റത്.

തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ സദസിലിരുന്ന ഒരാള്‍ വേദിയിലേക്ക് നടന്നു കയറുകയും ഹാര്‍ദിക്ക് പട്ടേലിന്റെ മുഖത്ത് അടിക്കുകയുമായിരുന്നു.

തന്നെ അക്രമിച്ചതിന് പിന്നില്‍ ബിജെപിയാണെന്ന് ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചു. തന്നോട് എതിര്‍പ്പുള്ളവര്‍ക്ക് നേരിട്ട് സംവാദത്തിന് വരുകയോ കരിങ്കൊടി കാണിക്കുകയോ ചെയ്യാം.

എതിര്‍ക്കുന്നവരെ അക്രമിച്ച് കീഴ്‌പ്പെടുത്തുന്നതാണ് ബിജെപി സമീപനമെന്നും ഹാര്‍ദിക്ക് പട്ടേല്‍ രൂക്ഷമായി വിമര്‍ശിച്ചു.സംഭവത്തില്‍ ഹാര്‍ക്കിക് പരാതിയും നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി.അതേസമയം ഹാര്‍ദിക്ക് ജനങ്ങളെ വിഢികളാക്കുകയാണെന്ന് ബിജെപിയും പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News