എഎം ആരിഫിന്‍റെ തെരഞ്ഞെടുത്ത നിയമസഭാ പ്രസംഗങ്ങളും മാധ്യമ ഇടപെടലുകളും എന്ന പുസ്തകം കൊച്ചിയിൽ നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു

എഎം ആരിഫിന്റെ തെരഞ്ഞെടുത്ത നിയമസഭാ പ്രസംഗങ്ങളും മാധ്യമ ഇടപെടലുകളും എന്ന പുസ്തകം കൊച്ചിയിൽ നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു.

നടൻ മമ്മൂട്ടി എഴുത്തുകാരൻ പ്രൊഫ. എംകെ സാനുവിന് ആദ്യ പ്രതി കൈമാറി. കൊച്ചിയിലെ മമ്മൂട്ടിയുടെ വസതിയിൽ വെച്ചായിരുന്നു ചടങ്ങ്.

നിയമസഭാ അംഗം എഎം ആരിഫ് രചിച്ച പുസ്തകത്തിന്റെ അവതാരകൻ കൂടിയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ.

മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിൽ വെച്ചാണ് പുസ്തകത്തിന്റെ പ്രകാശന ചടങ്ങുകൾ നടന്നത്. പ്രശസ്ത എഴുത്തുകാരൻ പ്രൊഫ. എം കെ സാനു പുസ്തകത്തിന്റെ ആദ്യ പതിപ്പ് ഏറ്റു വാങ്ങി.

നിയമസഭാ സാമാജികൻ എന്ന നിലയിൽ എഎം ആരിഫിന്റെ വാക്കുകൾ താൻ ശ്രദ്ധിക്കാറുണ്ട് എന്നും മമ്മൂട്ടി പറഞ്ഞു.

ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങളും ആരിഫ് താരവുമായി പങ്കു വെച്ചു. തന്റെ ഗുരുനാഥന് തന്നെ പുസ്തകം കൈമാറാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News