ലൂസിഫറിനും മധുരരാജയ്ക്കുമൊപ്പം വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനും തീയറ്ററുകളിൽ നിറഞ്ഞ കയ്യടി

ലൂസിഫറിനും മധുരരാജയ്ക്കുമൊപ്പം വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനും തീയറ്ററുകളിൽ നിറഞ്ഞ കയ്യടി.

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ചി പണിക്കരുടെ ശബ്ദത്തിൽ പുറത്തിറങ്ങിയ പി ജയരാജന്റെ ട്രെയ്ലറാണ് കാണികളെ ആവേശത്തിലാഴ്ത്തുന്നത് .

ചലച്ചിത്ര പ്രേമികളിൽ ആവേശം വിതച്ച് മുന്നേറുന്ന സൂപ്പർതാരചിത്രങ്ങൾക്കൊപ്പം രാഷ്ട്രീയാവേശത്തിന്റെ അലയൊലികളുണർത്തിയെത്തിയ വടകരയുടെ ജനകീയ താരം പി ജയരാജന്റെ തിയേറ്റർ ട്രെയ്ലറിന് പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി.

വടകര ലോക്സഭാമണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി പി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നിർമിച്ച 40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് വടകരയിലെ തിയേറ്ററുകളിൽ തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും പകരുന്നത്.

സംഘടിതമായ അസത്യവർഷങ്ങളെ ചെറുത്തു തോൽപിച്ച സമര സജ്ജ ജീവിതത്തിന്റെ മനുഷ്യപക്ഷ മുന്നേറ്റങ്ങളെ വീഡിയോ ഹ്രസ്വമായി അടയാളപ്പെടുത്തുന്നു.

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കരാണ് വീഡിയോക്ക് ശബ്ദം പകർന്നത്. വടകര പാർലമെന്റ് മണ്ഡലം കമ്മിറ്റി നിർമ്മിച്ച പ്രചാരണ വീഡിയോ സംവിധായക൯ ആഷിഖ് അബു റിലീസ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News