തന്റെ വോട്ട് പി രാജീവിനാണെന്ന് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എന്‍ എസ് മാധവന്‍

തന്റെ വോട്ട് പി രാജീവിനാണെന്ന് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എന്‍ എസ് മാധവന്‍. എറണാകുളത്തിന്റെ വികസനത്തില്‍ നിശബ്ദ പങ്കാളിയായിരുന്നു എന്നും എന്‍ എസ് മാധവന്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ പനമ്പള്ളി നഗറിലെ വീട്ടില്‍ എത്തിയാണ് രാജീവ് പിന്തുണ തേടിയത്. നിറഞ്ഞ ചിരിയോടെയാണ് വീടിന്റെ വാതില്‍ തുറന്ന് എന്‍ എസ് മാധവന്‍ രാജീവിനെ സ്വീകരിച്ചത്.

ദീര്‍ഘ യാത്രക്ക് ശേഷം തിരിച്ചെത്തിയ എന്‍ എസ് മാധവന്‍ വിശേഷങ്ങള്‍ രാജീവുമായി പങ്കു വെച്ചു. തന്റെ വോട്ട് എറണാകുളത്തിന് വികസനം കൊണ്ട് വന്ന രാജീവിനാണെന്ന് എന്‍ എസ് മാധവന്‍ അറിയിച്ചു.

മികച്ച രാജ്യസഭാംഗം എന്ന് രാജീവിനെ തനിക്ക് മുന്‍പ് അംഗീകരിച്ചത് അരുണ്‍ ജെയ്റ്റലി ആണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.മലയാളത്തിന്റെ പ്രിയ കഥാകാരനെ നേരില്‍ കാണാനും പിന്തുണ അഭ്യര്‍ത്തിക്കാനും വെള്ളിയാഴ്ച വൈകിട്ടോടെ ആണ് പി രാജീവ് അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്. നല്ലൊരു വായനക്കാരന്‍ കൂടിയായ രാജീവ് ഏറെ വിശേഷങ്ങള്‍ എന്‍ എസ് മാധവനുമായി ചര്‍ച്ച ചെയ്താണ് രാജീവ് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News