മലപ്പുറത്തെ കരുത്തുറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് യുരക്തമായ വി പി സാനു. കുഞ്ഞാലിക്കുട്ടിയുടെ കോട്ട അട്ടിമഗറിക്കാനുള്ള സിപിഎമ്മിന്റെ വജ്രായുധം ആണ് സാനു. സാനുവിനെ പിന്തുണച്ച് യുവത്വം നേരത്തെ തന്നെ ഇറങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത നടനും കര്‍ണാടകയിലെ സ്ഥാനാര്‍ഥിയുമായ പ്രകാശ് രാജ്.
സമൂഹ മാധ്യമത്തിലൂടെ പങ്ക് വെച്ച വീഡിയോയില്‍ ആണ് പ്രകാശ് രാജ് വി പി സാനുവിന് വോട്ട് നല്‍കണമെന്നും അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും പറയുന്നത്.
മത്സരരംഗത്തുള്ള ചില സ്ഥാനാര്‍ഥികളില്‍ ചിലരെ താന്‍ പിന്തുണയ്ക്കണമെന്നും അതില്‍ ഒരാള്‍ ആണ് വിപി സാനുവെന്നും അദ്ദേഹം പറയുന്നു. ശരിയായ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുമ്പോള്‍ ആണ് നമ്മള്‍ വിജയിക്കുന്നതെന്നും നമ്മുടെ രാജ്യം ഇപ്പോള്‍ ആവശ്യപ്പെടുന്നത് ശക്തവും സത്യസന്ധവുമായ യുരക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.