മധ്യകേരളത്തില്‍ വേരുറപ്പിക്കാന്‍ എന്‍ഡിഎ, ലക്ഷ്യം ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം, ജോസ് കെ മാണിയെ അടര്‍ത്താന്‍ ഇടനിലക്കാരനായി പിസി തോമസ്

യുഡിഎഫിനെയും രാഹുലിനെയും ഞെട്ടിക്കാന്‍ എന്‍ഡിഎ നീക്കം. എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ ജോസ് കെ മാണിക്ക് കേന്ദ്ര ക്യാബിനറ്റ് മന്ത്രി സ്ഥാനം വാഗ്ദാനം.

ഇടനിലക്കാരനായി പിസി തോമസ്. ബിജെപി ലക്ഷ്യമിടുന്നത് മധ്യതിരുവിതാംകൂറിലെ പരമ്പരാഗത ന്യൂനപക്ഷ വോട്ടുബാങ്ക്

കേരളാ കോണ്‍ഗ്രസ്സിലെ മാണി വിഭാഗത്തെ ഒപ്പം കൂട്ടി മധ്യതിരുവിതാംകൂറില്‍ മുന്നേറ്റം നടത്താനാണ് ബി ജെ പി ലക്ഷ്യം.

സഖ്യം യാഥാര്‍ത്ഥ്യമായാല്‍ രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിറുത്തി കോണ്‍ഗ്രസ്സ് നടത്തുന്ന നീക്കങ്ങള്‍ പൊളിയും. ഒപ്പം ബി ജെ പി ക്ക് മധ്യതിരുവിതാകൂറിലെ ന്യൂനപക്ഷ വോട്ടുകളിലേയ്ക്ക് കടന്നു ചെല്ലാന്‍ കഴിയുമെന്നും എന്‍ഡിഎ നേതൃത്വം വിലയിരുത്തുന്നു.

പി.സി തോമസ്സിനെ മധ്യസ്ഥനാക്കിയാണ് എന്‍.ഡി.എയുടെ കരുനീക്കം. മാണിയുടെ അസാന്നിധ്യത്തില്‍ യുഡിഎഫില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ് ജോസ് കെ മാണി. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി ഉണ്ടാവാനിടയുള്ള തര്‍ക്കങ്ങളും പി.ജെ ജോസഫിന് സഭാ നേതൃത്വത്തില്‍ നിന്നുള്ള പിന്തുണയും ജോസ് കെ മാണിയെ അസ്വസ്ഥനാക്കുകയാണ്.

യു ഡി എഫില്‍ പ്രമുഖ സ്ഥാനം പി ജെ ജോസഫിന് ലഭിക്കുമ്പോള്‍, അധികാരമില്ലാതെ പിടിച്ച് നില്‍ക്കാനാവില്ലെന്ന തിരിച്ചറിവ് ജോസ് കെ മാണിക്കുണ്ട്. ഈ അവസരം മുതലെടുക്കാനാണ് എന്‍ഡിഎ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here