കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബിജെപി ബന്ധത്തിനു പുതിയ തെളിവ്, തെളിവ് പുറത്തുവിട്ടത് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി

.കൊല്ലം പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനെതിരെ ഗുരുതര ആരോപണവുമായി സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്ത്.
പ്രേമചന്ദ്രന്റെ ആര്‍ എസ് എസ് ബന്ധം വെളിപ്പെടുത്തുന്ന തെളിവുകളാണ് എം.എ ബേബി പുറത്തുവിട്ടത്.  എറണാകുളം മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും കൊല്ലത്തെ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനും സമൂഹ മാധ്യമമായ ഫെയ്സ്ബുക്കിലൂടെ പണം നല്‍കി പ്രചാരണം നടത്തുന്നത് ഒരേ ആള്‍ തന്നെയാണെന്ന് എം എ ബേബി ആരോപിച്ചു.
ബി ജെ പി സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനും സമൂഹ മാധ്യമമായ ഫെയ്സ് ബുക്കിലൂടെ പണം മുടക്കി പ്രചാരണം നടത്തുന്നത് ഒരേ ആള്‍ തന്നെയാണെന്ന് എം എ ബേബി വെളിപ്പെടുത്തി.
കണ്ണന്താനത്തിന്റെയും പ്രേമചന്ദ്രന്റെയും ഫെയ്സ് ബുക്ക് പേജുകള്‍ക്ക് പ്രമോഷന്‍ നല്‍കുന്നത് ലക്ഷ്മി ആര്‍ ഷെണോയ് എന്ന സ്ത്രീ ആണെന്നും ഇരുവരുടെയും ഫെയ്സ്ബുക്ക് പേജുകളുടെ ഏകോപനവും പണം മുടക്കുന്നതും ഈ സ്ത്രീ തന്നെയാണെന്ന് വ്യക്തമായതായും ഫെയ്സ് ബുക്ക് സ്ക്രീന്‍ ഷോട്ട് തെളിവായി നല്‍കിക്കൊണ്ട്  എം എ ബേബി  വ്യക്തമാക്കി.
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പരസ്യ ഏജന്‍സിയുടെ ഉടമയാണ് ഈ സ്ത്രീയെന്ന് വ്യക്തമായിട്ടുണ്ട്.
പരസ്യ ഏജന്‍സി ആണെങ്കില്‍ പോലും വ്യത്യസ്ഥ നിലപാടുള്ള രാഷ്ട്രീയ സംഘടനകളുടെ പ്രചാരണം ഒരേ ഏജന്‍സി തന്നെ ഏറ്റെടുക്കാറില്ല.അഥവാ അങ്ങിനെ ഏറ്റെടുത്താല്‍ തന്നെ രഹസ്യമായി വ്യത്യസ്ഥ അക്കൌണ്ട് വഴി ആയിരിക്കും പണമിടപാടികള്‍ നടത്തുന്നത്.
എന്നാല്‍ ലക്ഷ്മി ആര്‍  ഷെണോയ് എന്ന വ്യക്തിയുടെ അക്കൌണ്ട് വഴിയാണ് ഇരുവരുടെയും പ്രചാരണത്തിനായി ഫെയ്സ് ബുക്കിന് പണം നല്‍കിയിരിക്കുന്നത്.
ഇവരുടെ ഫെയ്സ് ബുക്ക് പരിശോധിച്ചാല്‍ ഇവരുടെ സംഘപരിവാർ ബന്ധം വ്യക്തമാവുമെന്നും എംഎ ബേബി വെളിപ്പെടുത്തി.
whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here