ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം; സുപ്രീം കോടതിയില്‍ അടിയന്തിര സിറ്റിംഗ്

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം. മുന്‍ ജീവനക്കാരിയാണ് രഞ്ജന്‍ ഗോഗോയ്ക്കെതിരെ ലൈംഗികാരോപണം ചുമത്തിയിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയില്‍ അടിയന്തിര സിറ്റിംഗ് വിളിച്ചിരിക്കുന്നത്.

ഒന്നരമാസം ഈ ജീവനക്കാരി തന്‍റെ ഓഫീസില്‍ ഉണ്ടായിരുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. അവിശ്വസിനീയമായ ആരോപണം എന്നും ചീഫ് ജസ്റ്റിസ്. സ്ത്രീക്കും ഭര്‍ത്താവിനം എതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും അദ്ദേഹം. ഈ കേസില്‍ ജീവനക്കാരി ജാമ്യത്തിലാണെന്നും ജസ്റ്റിസ്. എല്ലാ ജീവനക്കരോടും ബഹുമാനത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളു എന്നും ജസ്റ്റിസ്.

പരാതിക്കാരി 22 ജഡസ്റ്റിസുമാര്‍ക്ക്പരാതി നല്‍കി. സോളിസ്റ്റര്‍ ജനറലാണ് വിഷയം ശ്രദ്ധയില്‍പ്പെടുത്തുന്നത്.

ഏപ്രില്‍, മാര്‍ച്ച് മാസങ്ങളിലായി മൂന്നാമതൊരു കേസും ഇവര്‍ക്കെതിരെ വരികയുണ്ടായി. ഈ സ്ത്രീയുടെ ജാമ്യം റദ്ധാക്കാനുള്ള ഹര്‍ജി ഇന്ന് പട്യാലഹൗസ് കോടതി ഇന്ന് പരിഗണിക്കുംമ്പോഴാണ് ഈ ആരോപണം ഉയരുന്നത്. ജീവനക്കാരിയുടെ പരാതിയെക്കുറിച്ച് അറിയാന്‍ കാരവന്‍, ലീഫ്‌ലെറ്റ്, സ്‌ക്രോള്‍ തന്നെ വിളിച്ചിരുന്നുവെന്നും അദദേഹം പറഞ്ഞു

എനിക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിക്കാന്‍ ആകില്ല അതുകൊണ്ട് എനിക്കെതിരെ ഈ ആരോപണം ഉയര്‍ത്തി
ഞാന്‍ പരിഗണിക്കാന്‍ തീരുമാനിച്ച കേസുകള്‍ 7 മാസം കൊണ്ട് പരിഗണിച്ചു തീര്‍ക്കും
രാജ്യത്തെ ജുഡീഷ്യറി ഭീഷണിയില്‍ ഞാന്‍ ഈ കേസില്‍ ജുഡീഷ്യല്‍ ഉത്തരവ് ഇറക്കില്ല

ഇതൊരു ബ്ലാക്ക് മെയില്‍ തന്ത്രം ആംണെന്ന് കരുതുന്നു തുഷാര്‍ മേഹത്ത ആസൂത്രിത നീക്കം നടക്കുന്നു: അറ്റോണി ജനറല്‍

എന്നാല്‍ ഈ പരാതി പ്രസിദ്ധീകരിക്കണോ എന്നതില്‍ ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്ക് വിടുന്നു
മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ തീരുമാനം എടുകകട്ടെ. രാജി വയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതി നിര്‍ണായകമായ കേസുകള്‍ പരിഗണിക്കാന്‍ ഇരിക്കുന്ന സമയത്ത് ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ പ്രവര്‍ത്തന രഹിതം ആക്കാന്‍ ആരൊക്കെയോ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോടതിയുടെ സ്വാതന്ത്ര്യം സംബന്ധിച്ച പ്രധാന വിഷയം പരിഗണിക്കുന്നു എന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചേരുന്നു. അരുണ്‍ മിശ്ര, സഞ്ജയ് ഘന്ന ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ബെഞ്ച്. സോളിസ്റ്റര്‍ ജനറല്‍ കോടതിയിലെത്തി.

സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ ഭാരവാഹികളും കോടതിയിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News