പ്രജ്ഞ സിംങിന്റെ വിവാദപരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

പ്രജ്ഞ സിംങിന്റെ വിവാദപരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. ഹേമന്ദ് കര്‍ക്കറെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലമായിരുന്നു എന്നായിരുന്നു പ്രജ്ഞ സിംങിന്റെ വിവാദ പരാമര്‍ശം.

ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്.വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് മുഖം രക്ഷിക്കാനാണ് ബിജെപി ശ്രമം

ബിജെപിയില്‍ ചേര്‍ന്ന മലേഗാവ് സ്‌ഫോടനത്തിലെ മുഖ്യപ്രതിയായ പ്രജ്ഞ സിംങ് താക്കൂര്‍ ഭോപ്പാലില്‍ നിന്നാണ് മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് പ്രജ്ഞ സിംങിന്റെ വിവാദപരാമര്‍ശവും.

ഹേമന്ദ് കര്‍ക്കറെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലമാണ് എന്നായിരുന്നു പ്രജ്ഞ സിംങിന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്.

പ്രജ്ഞ സിംങിനെതിരെ അന്വേഷണം വേണമെന്നും മോദി രാജ്യത്തോട് മാപ്പ് പറണമെന്നുംമുള്ള ആവശ്യവുമായി കഴിഞ്ഞ, ദിവസം കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

വിവാദ0പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് വിഷയത്തില്‍ ഇടപെടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. പ്രസ്താവനയില്‍ കമ്മീഷന്‍ വിശദീകരണം തേടി.

മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രജ്ഞ സിംങിന്റെ പ്രസ്താവന പരിശോധിക്കച്ച് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ട് ലഭിച്ച ശേഷം പ്രജ്ഞക്കെതിരെ എന്ത്് നടപടി കൈക്കൊള്ളണമെന്ന് കമ്മീഷന്‍ തീരുമാനിക്കും.

അതേസമയം വിവാദപ്രസ്താവനയില്‍ മാപ്പപേക്ഷയുമായി പ്രജഞ സിംങും രംഗത്തെത്തിയിട്ടുണ്ട്. ദൈവം തന്നെ കൊണ്ട് പറയിപ്പിച്ചതാണെന്ന് പറഞ്ഞ പ്രജ്ഞ വാക്കുകള്‍ തിരിച്ചെടുക്കുന്നെവെന്നും മാപ്പ് പറയുന്നുവെന്നും പ്രതികരിച്ചു.

എന്നാല്‍ ഇതി വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് മുഖം രക്ഷിക്കാനാണ് ബിജെപി ശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News