ജെറ്റ് എയര്‍വേയ്‌സിലും എയര്‍ ഇന്ത്യയിലും കണ്ണുവെച്ച് റിലയന്‍സ്; ഏറ്റെടുക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് താത്പര്യം പ്രകടിപ്പിച്ചെന്ന് റിപ്പോര്‍ട്ട്

ജെറ്റ് എയര്‍വേയ്‌സിലും എയര്‍ ഇന്ത്യയിലും കണ്ണുവെച്ച് റിലയന്‍സ്. സമ്പത്തിക നഷ്ടത്തിലുള്ള കമ്പനികളെ ഏറ്റഎടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് റിലയന്‍സ് രംഗത്തെത്തി. എത്തിഹാദ് എയര്‍വേയ്‌സുമായി ചേര്‍ന്ന് ജെറ്റ് എയര്‍വേയ്‌സ് സ്വന്തമാക്കാനാണ് റിലയന്‍സ് ഒരുങ്ങുന്നത്.

അവസാന സാമ്പതിതക വര്‍ഷത്തില്‍ നഷ്ടം രേഖപ്പെടുത്തിയ പൊതുമേഖലാ സ്ഥാപനമാണ് എയര്‍ ഇന്ത്യ. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 25 വര്‍ഷത്തെ സേവനം മതിയാക്കി ജെറ്റ് എയര്‍വേയ്‌സ് അടച്ചുപൂട്ടുകയും ചെയ്തു.

ഈ സാഹചര്യം മുതലാക്കിയാണ് രണ്ട് കമ്പനികളിലും കണ്ണ്‌വെച്ച് റിലയന്‍സ് രംഗത്തെത്തിയിരിക്കുന്നത്. ജെറ്റ് എയര്‍വേയ്‌സും എയര്‍ ഇന്ത്യയും ഏറ്റെടുക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് താത്പര്യം പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജെറ്റ് എയര്‍വേയ്‌സ് ഏറ്റെടുക്കാന്‍ റിലയന്‍സ് ആദ്യം താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തി എത്തിഹാദ് എയര്‍വേയ്‌സുമായി ചേര്‍ന്ന് റിലയന്‍സ് ജെറ്റ് എയര്‍വേയ്‌സ് ഏറ്റെടുത്തേക്കുമെന്നാണ് അടുത്ത വൃത്തങ്ങലില്‍ നിന്നും ലഭിക്കുന്ന സൂചന.

ജെറ്റ് എയര്‍വേയിസിന്റഎ 24 ശതമാനം ഓഹരി കൈയിലുള്ള എത്തിഹാദ് എയര്‍വേയ്‌സ് ജെറ്റ് എയര്‍നവേയ്‌സ് എറ്റെടുക്കാന്‍ താതപര്യം അറിയിച്ചിരുന്നു.

എന്നാല്‍ നിലവിലെ വിദേശ നിക്ഷേപ മാനദണ്ഡപ്രകാരം എത്തിഹാദ് എയര്‍വേയ്‌സിന് 49ശതമാനം ഓഹരി മാത്രമേ കൈവശം വയ്ക്കുവാന്‍ കഴിയൂ.

ഈ സാഹചര്യത്തിലാണ് റിലയന്‍സിനെ കൂടെ കൂടെക്കൂട്ടാനുള്ള തീരുമാനമെന്നും സൂചനകളുണ്ട്. അതേസമയം വാര്‍ത്തയെ തള്ളിക്കളയാതെയാണ് റിലയന്‍സ് വക്താവിന്റെ പ്രതികരണം.

നിരവധി അവസരങ്ങളെ കുറിച്ചും സാധ്യതകളെ കുറിച്ചും കമ്പനി വിലയിരുത്തി വരുകയാണെന്നാണ് റിലയന്‍സ് ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയും തകര്‍ക്കപ്പെടുമെന്ന ആശങ്കയാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News