ഇന്ന് കൊട്ടിക്കലാശം; കൊട്ടിക്കയറാന്‍ മുന്നണികള്‍; പ്രചാരണത്തില്‍ മേല്‍ക്കൈ നേടി ഇടതുമുന്നണി; സുരക്ഷയൊരുക്കി പൊലീസ്

17ാം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണങ്ങള്‍ ഇന്ന് അവസാന ദിനം. അരയും തലയും മുറുക്കി കൊട്ടിക്കലാശം ആവേശത്തിലാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉള്‍പ്പെടെ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളെല്ലാം മറ്റുമുന്നണികളേക്കാള്‍ ഒരുപടി നേരത്തെയും കൃത്യമായും നടപ്പിലാക്കാന്‍ ക‍ഴിഞ്ഞതില്‍ പ്രചാരണത്തില്‍ മേല്‍ക്കൈ നേടിയിരിക്കുകയാണ് ഇടതുമുന്നണി.

മലബാര്‍ മേഖലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ തന്നെ വ്യക്തമായ മേല്‍ക്കൈ നേടാന്‍ ഇടതുപക്ഷത്തിന് ക‍ഴിഞ്ഞിട്ടുണ്ട്.

സ്ഥാനാര്‍ത്ഥിത്വം വൈകിയതും സ്ഥാനാര്‍ത്ഥികള്‍ കെട്ടിയിറക്കിയവരാണെന്ന പ്രചാരണവും വശംകെടുത്തിയ യുഡിഎഫ് ക്യാമ്പിന് ആവേശം പകരാനെന്ന നിലയില്‍ പ്രഖ്യാപിക്കപ്പെട്ട രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചത്ര ആവേശം യുഡിഎഫ് ക്യാമ്പുകളില്‍ ഉണ്ടാക്കിയില്ല.

സ്ഥാനാര്‍ത്ഥിക്കെതിരെ ഉയര്‍ന്ന കോ‍ഴയാരോപണവും അവസാന ഘട്ടത്തില്‍ യുഡിഎഫ് ക്യാമ്പിനെ പ്രതിസന്ധിയിലാക്കി.

മധ്യകേരളത്തില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം ആവേശത്തിലാണ്. എങ്കിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നേരത്തെ നടത്താന്‍ ക‍ഴിഞ്ഞത് മധ്യ കേരളത്തിലും ഇടതുപക്ഷത്തിന്‍റെ പ്രചാരണങ്ങള്‍ക്ക് മേല്‍ക്കൈ നേടിക്കൊടുത്തിട്ടുണ്ട്.

മെഗാ റോഡ് ഷോ ഉള്‍പ്പെടെ നടത്തി ഇടതുപക്ഷം പ്രചാരണത്തിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലും എല്‍ഡിഎഫ് ക്യാമ്പിലെ ആത്മവിശ്വാസം വ്യക്തമാക്കുന്നവയാണ്.

തെക്കന്‍ കേരളത്തില്‍ എന്‍ഡിഎ ഉല്‍പ്പെടെ പ്രതീക്ഷവച്ച് പുലര്‍ത്തുന്ന മണ്ഡലങ്ങള്‍ ഉണ്ടെങ്കിലും പരമ്പരാഗത മേഖലയില്‍ നിന്ന് പോലും യുഡിഎഫ് എന്‍ഡിഎഫ് ക്യാമ്പുകളില്‍ നിഷ്ക്രിയത്വം വ്യക്തമാണ്.

പരസ്യമായ വേട്ട് കൈമാറ്റം വ്യക്തമാക്കുന്ന നിലയിലുള്ള പ്രതികരണങ്ങള്‍ യുഡിഎഫ്-എന്‍ഡിൾഎ ക്യമ്പുകളില്‍ നിന്ന് പ്രവര്‍ത്തകര്‍ തന്നെ പുറത്തുപറഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇരുമുന്നണികളും.

പ്രചാരണ പ്രവര്‍ത്തനങ്ങളുടെയും സ്ഥാനാര്‍ത്ഥികളുടെയും മേന്മ ഇവിടെ ഇടതുപക്ഷത്തിന് ഗുണം ചെയ്തിട്ടുണ്ട്. തീരമേഖലയില്‍ ഉള്‍പ്പെടെ വലിയ സ്വീകാര്യതയാണ് ഇടത് ക്യാമ്പില്‍ വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News