കേരളം ബൂത്തിലെത്താന്‍ രണ്ട് നാള്‍; സംസ്ഥാനത്ത് ഇത്തവണ 2.61 കോടി വോട്ടര്‍മാര്‍; മത്സരരംഗത്ത് 227 സ്ഥാനാര്‍ത്ഥികള്‍

സംസ്ഥാനത്ത് ഇത്തവണ 2.61 കോടി സമ്മതിദായകർ. 1.26 കോടി പുരുഷ വോട്ടർമാരും 1.34 കോടി സ്ത്രീ വോട്ടർമാരും പട്ടികയിലുണ്ട്.

174 ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ട‌്. 831 പ്രശ്‌നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്‌നസാധ്യതാ ബൂത്തുകളും 219 മാവോയിസ്റ്റ് ഭീഷണി ബൂത്തുകളും സംസ്ഥാനത്തുണ്ട്. ആകെ 227 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്.

23കേരളം പോളിംഗ് ബൂത്തിലെയ്ക്ക് എത്തുമ്പോൾ 2,61,51,534 വോട്ടർമാരാണ് ആകെയുള്ളത്. ഇതിൽ 1,34,66,521 പേർ സ്ത്രീകളും 1,26,84,839 പുരുഷ വോട്ടർമാരുണ്ട്.

174 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഇത്തവണ സമ്മതിദാന അവകാശം വിനിയോഗിക്കും. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു

മലപ്പുറത്താണ് കൂടുതൽ വോട്ടർമാർ. 31,36,191. കുറവ് വയനാട് ജില്ലയിൽ 5,94,177. സംസ്ഥാനത്ത് ആകെ 2,88,191 കന്നിവോട്ടർമാരാണുള്ളത്. 1,35,357 ഭിന്നശേഷി വോട്ടർമാരുണ്ട്.

24,970 പോളിംഗ് സ്‌റ്റേഷനുകളുണ്ട്. സംസ്ഥാനത്ത് 831 പ്രശ്‌നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്‌നസാധ്യതാ ബൂത്തുകളുമുണ്ട്.

219 മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ബൂത്തുകളുമുണ്ട്. 35,193 വോട്ടിംഗ് മെഷീനുകളും 32,746 കൺട്രോൾ യൂണിറ്റും 44,427 ബാലറ്റ് യൂണിറ്റുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

ആകെ സംസ്ഥാനത്ത് മത്സരരംഗത്തുള്ളത് 227 സ്ഥാനാർത്ഥികളിൽ. ഇതിൽ 23 വനിതകളുമുൾപ്പെടുന്നു. 23ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. രാവിലെ ആറിന് മോക്ക് പോൾ നടക്കും. പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് 6ന് അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here