സമസ്തയെ തമ്മിലടിപ്പിച്ച് രാഷ്ട്രീയം കളിക്കുകയാണ് ലീഗ് നേതാക്കള്‍ എന്ന് ആക്ഷേപം. താനൂർ മീനടത്തൂരിലെ ഒരു വിഭാഗം പ്രവർത്തകർ എൽ ഡി എഫി ന് പിന്തുണ പ്രഖ്യാപിച്ചു.

സമുദായ ഐക്യം തകര്‍ക്കുന്ന മുസ്ലീം ലീഗിന് ഇത്തവണ വോട്ട് ചെയ്യില്ലെന്നാണ് ഒരു വിഭാഗം ഇ കെ സുന്നി പ്രവർത്തകരുടെ നിലപാട്.

സമസ്തയെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് മുസ് ലിം ലീഗ് നേതാക്കള്‍ ശ്രമിക്കുന്നത്. അത് കൊണ്ട് തന്നെ ഇത്തവണ യു ഡി എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യില്ലെന്നും പി വി അന്‍വറിന് വോട്ട് ചെയ്യുമെന്നും താനൂർ മീനടത്തൂരിലെ ഒരു വിഭാഗം സമസ്ത പ്രവര്‍ത്തകര്‍ പറയുന്നു.

മീനടത്തൂരിലെ യുവാക്കളായ ഇ കെ സുന്നി പ്രവർത്തകരും ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കി.
പൊന്നാനിയിലെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി പിവി അന്‍വര്‍ പുത്തൻവീട്ടിൽ പാര്‍ലമെന്റില്‍ എത്തുന്നതോടെ മണ്ഡലത്തിന്റെ വികസന മുരടിപ്പിന് പരിഹാരമുണ്ടാകുമെന്നും ഇവർ പറയുന്നു