ഈസ്റ്റർ പ്രാർത്ഥനക്കിടെ ക്രിസ്ത്യൻ പള്ളികളില്‍ സ്ഫോടനം; മരണം 62 പേര്‍ കൊല്ലപ്പെട്ടു; നിരവധി ആളുകള്‍ക്ക് പരുക്കേറ്റു

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ വിവിധയിടങ്ങളിൽ ഈസ്റ്റർ പ്രാർത്ഥനക്കിടെ സ്ഫോടനം. രണ്ടു ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനം നടന്നത്. 62 പേർ മരണപ്പെട്ടിട്ടുണ്ട്. നിരവധി ആളുകൾ ആശുപത്രിയിലാണ്‌. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത.

കൊളംബോ, ബട്ടിക്കലോവ, നെഗോംബോ, കൊച്ചിക്കാടെ എന്നിവിടങ്ങളിലാണ് പള്ളിയിലെ സ്ഫോടനം. സിനമണ്‍ ഗ്രാന്‍ഡ് , ഷാംഗ്രിലാ, കിങ്സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനം.കൊളംബോ കൊച്ചിക്കാട് സെന്റ് സെബാസ്റ്റിയന്‍ പള്ളിയിലും കട്ടാനയിലും നടന്ന സ്‌ഫോടനനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഈസ്റ്റര്‍ പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു സ്‌ഫോടനം.

അഞ്ച് ഇടങ്ങളില്‍ എങ്കിലും സ്‌ഫോടനം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്രമാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സ്‌ഫോടനത്തില്‍ പഞ്ചനക്ഷത്രഹോട്ടലിന്റെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. ആസൂത്രണത്തോടെയാണ് സ്‌ഫോടനം നടന്നതെന്ന് വ്യക്തമാക്കുന്നതാണ് സ്‌ഫോടന പരമ്പരകള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here