രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയതോടെ ദേശീയ ശ്രദ്ധയാകർഷിച്ച വയനാട് മണ്ഡലത്തിൽ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ പ്രിയങ്കാ ഗാന്ധിയും എത്തിയിരുന്നു.
നേരത്തെ പ്രചാരണത്തിനെത്തിയ രാഹുലും പ്രിയങ്കയും വയനാട്ടിൽ നടത്തിയ പ്രസംഗങ്ങൾ വസ്തുതാപരമല്ലെന്ന്
ചൂണ്ടിക്കാട്ടിയാണു ഡി വൈ എഫ് ജില്ലാ സെക്രട്ടറിയുടെ തുറന്നകത്ത്.
വയനാട് നേരിടുന്ന വിവിധ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങളും കോൺഗ്രസ് ഇടത് നിലപാടുകളും കത്തിൽ ചൂണ്ടികാണിക്കുന്നുണ്ട്.
വയനാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാക്കുമെന്നൊക്കെ പ്രിയങ്കാ ഗാന്ധി പ്രസംഗിച്ചതിനെ തെറ്റ് ചൂണ്ടിക്കാട്ടി കത്ത് വിമർശ്ശിക്കുന്നു.വയനാട്ടിലെ കർഷകാത്മഹത്യകൾ നടന്ന കോൺഗ്രസ്സ് ഭരണകാലം മറക്കരുതെന്നും കത്തിൽ ഓർമ്മപ്പെടുത്തുന്നു.

Get real time update about this post categories directly on your device, subscribe now.