മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍; കേരളത്തില്‍ ഇടതുപക്ഷം ജയിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍

മലയാളികള്‍ ഇടപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രവാള്‍. മതനിരപേക്ഷത സംരക്ഷിക്കുന്നതിന് ഇടത്പക്ഷം ജയിക്കണം. വളരെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരെന്നും, മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെജ്രിവാള്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

കേരളത്തില്‍ ഇടതുപക്ഷത്തിന് ആംആദ്മി പാര്ട്ടി നിരുപാധികം പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മലയാളികള്‍ ഇടത്പക്ഷത്തിന് വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥമനയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കൊജ്രിവാള്‍ രംഗത്തെത്തിയത്.

മതനിരപേക്ഷത പുലരാന്‍ ഇടത് പക്ഷം ജയിക്കണം. ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അതിനാല്‍ തന്നെ ഇടത്പക്ഷം ജയിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും കെജ്രിവാള്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കെജ്രിവാള്‍ പ്രശംസിക്കുകയും ചെയ്യുന്നു. വളരെ മികച്ച സര്‍ക്കാരാണ് കേരളത്തിലേതെന്നും, പ്രളയം നേരിടുന്നതിലും, നവകേരള നിര്‍മിതിയിലും കേരളസര്‍ക്കാര്‍ കാഴ്ചവെച്ചത് മികച്ച പ്രവര്‍ത്തനം. മുഖ്യമന്ത്രി പിണറായി വിജയന്‍ വളരെ കഴിവുറ്റ മുഖ്യമന്ത്രിയാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here