
പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന് പിന്തുണയുമായി എല്‍ഡിഎഫ് പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ടയില്‍ വനിതാ റാലി സംഘടിപ്പിച്ചു. വീണാ ജോര്‍ജ്ജിന്റെ കട്ടൗട്ടുകളുമായി നടന്ന റാലി കാഴ്ചക്കാർക്ക് നവ്യാനുഭവമായി മാറി.
ഈരാറ്റുപേട്ട ചേന്നാട് കവലയില്‍ നിന്നും ആരംഭിച്ച റാലിയില്‍ നൂറ് കണക്കിന് യുവതികളാണ് അണിനിരന്നത് വീണാ ജോര്‍ജിന്റെ കട്ടൗട്ടുമായി ഈരാറ്റുപേട്ട ടൗണിലൂടെ കടന്നുപോയ പ്രകടനം കെഎസ്ആര്‍ടിസി, സെന്‍ട്രല്‍ ജംഗ്ഷന്‍, മുട്ടം കവല എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം സമാപിച്ചു. ചുവന്ന നൈട്രജന്‍ ബലൂണുകളും റാലിയ്ക്ക് കൊഴുപ്പേകി.
ആള്‍വലിപ്പത്തിലുള്ള കട്ടൗട്ടുകളുമായി നടന്ന റാലി സ്ഥാനാര്‍ത്ഥി കടന്നുവരുന്ന അതേ പ്രതീതിയാണ് ഉളവാക്കിയത്. വ്യത്യസ്തമായ റാലി വീക്ഷിക്കാന്‍ നഗരവീഥികളിൽ നിരവധി ആളുകളും തടിച്ചുകൂടിയിരുന്നു. റാലിക്ക് എല്‍ഡിഎഫ് നേതാക്കളായ ജോയി ജോര്‍ജ്, രമാ മോഹന്‍, എം.ജി. ശേഖരന്‍, കെ.എം ബഷീര്‍, എം.എച്ച് ഷനീര്‍, ഹസീന ഫൈസല്‍, ആശാ റിജു, ഗീതാ രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here