
പതിനേഴാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽകെ എൽ ഡി എഫ് ക്യാമ്പുകളിൽ ആവേശം വിതറിയാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി വീണാ ജോർജിൻ്റെ മൂന്നാം ഘട്ട പര്യടനം പൂർത്തിയായത്.
കുപ്രചരണങ്ങളും വ്യാജ സർവ്വേ ഫലങ്ങളും തൻ്റെ പ്രവർത്തനത്തെ യോ വിജയത്തെയോ ബാധിക്കില്ല എന്നും മണ്ഡലത്തിൽ അട്ടിമറി വിജയം തന്നെ ഇടതു മുന്നണിക്കുണ്ടാകുമെന്നും വീണ ജോർജ് കൈരളി ന്യുസിനോട് പറഞ്ഞു.
ജനം പോളിങ് ബൂത്തിലെത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായ വീണാ ജോർജിൻ്റെ മൂന്നാം ഘട്ട പര്യടനവും വിജയകരമായി പൂർത്തിയായി. ശനിയാഴ്ച പത്തനംതിട്ട കടമ്മനിട്ടയിൽ നിന്ന് ആരംഭിച്ച വീണാ ജോർജിൻ്റെ പര്യടനം രാത്രി വൈകി ഇരവിപേരൂരിലാണ് സമാപിച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കി പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായ വീണാ ജോർജ് മണ്ഡലത്തിൽ ഏറെ മുന്നിലാണ്. മികച്ച സ്വീകാര്യതയാണ് മണ്ഡലത്തിലെ എല്ലാ പര്യടനങ്ങൾക്കും വീണാ ജോർജിന് ലഭിച്ചത്.
കുപ്രചരണങ്ങളും വ്യാജ സർവേ ഫലങ്ങളും ഒന്നും തൻ്റെ വിജയത്തെ ബാധിക്കില്ല എന്നും അട്ടിമറി വിജയം തന്നെ മണ്ഡലത്തിൽ ഇടതു മുന്നണി നേടുമെന്നും വീണ ജോർജ് കൈരളി ന്യുസി നോട് പറഞ്ഞു. മണ്ഡലത്തിലെ പ്രതികൂല കാലാവസ്ഥ കളോട് പോരാടി പ്രവർത്തകരിൽ നിറഞ്ഞ ആവേശവും സ്വീകരണ യോഗങ്ങളിലും കുടുംബ സംഗമങ്ങളിലും നിറഞ്ഞു നിന്ന സ്ത്രീ പങ്കാളിത്തവും എൽ ഡി എഫ് ക്യാമ്പുകളിൽ ആത്മവിശ്വാസം ഇരട്ടിയാക്കിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here