ഇന്ദ്രജിത്തിന്റെ പുതിയ ചിത്രം ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’.

ലൂസിഫര്‍ എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തിന് ശേഷം ഇന്ദ്രജിത്ത് സുകുമാരന്‍ നായകനായെത്തുന്ന പുതിയ സിനിമയ്ക്ക് ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന പേരിട്ടു. ‘വെടിവഴിപ്പാട്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശംഭു പുരുഷോത്തമനാണ് ഈ ഇന്ദ്രജിത് സിനിമയുടെ സംവിധായകന്‍.

ഒരു ആക്ഷേപ ഹാസ്യ ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. സ്‌പെയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജോമോന്‍ തോമസാണ് ഛായാഗ്രഹണം, സംഗീതം ഒരുക്കുന്നത് പ്രശാന്ത് പിള്ള. സൈജു കുറുപ്പ് , ശ്രിന്ദ എന്നിവരാണ് മറ്റു താരങ്ങള്‍.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫറിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രമായ ഗോവര്‍ദ്ധന്‍ പ്രേക്ഷക കയ്യടി നേടിയിരുന്നു. മെയ് 24നു പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയുടെ ചിത്രീകരണം ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News