ആവേശം ഉച്ചസ്ഥായിയിലാക്കി ചാലക്കുടിയില്‍ പ്രചാരണം അവസാനിച്ചു

പ്രവര്‍ത്തകരില്‍ ആവേശം ഉച്ചസ്ഥായിയിലാക്കിക്കൊണ്ടായിരുന്നു ചാലക്കുടിയില്‍ പ്രചാരണം കൊട്ടിക്കലാശിച്ചത്. ഇടതു സ്ഥാനാര്‍ത്ഥി ഇന്നസെന്റും യു ഡി എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാനും ചാലക്കുടി നഗരത്തിലെ കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു.

അതേസമയം ആലുവയിലായിരുന്നു എന്‍ ഡി എ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ കൊട്ടിക്കലാശം.

രാവിലെ മുതല്‍ തന്നെ പ്രചാരണ വാഹനങ്ങള്‍ കൊട്ടിക്കലാശത്തിന് മുന്നോടിയായി മണ്ഡലത്തിലങ്ങോളം ഇങ്ങോളം ചീറിപ്പാഞ്ഞു .മൂന്നു മണിയോടെ പ്രവര്‍ത്തകരും നിരത്തിലിറങ്ങി.

സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ പാട്ടു പാടിയും നൃത്തം വെച്ചും കൊട്ടിക്കലാശം ആവേശമാക്കി.ഒടുവില്‍ പ്രവര്‍ത്തകരുടെ ആവേശം ഉച്ചസ്ഥായിയിലാക്കിക്കൊണ്ട് ഇടതു സ്ഥാനാര്‍ത്ഥി ഇന്നസെന്റ് ചാലക്കുടി നഗരത്തിലെത്തി.

തുടര്‍ന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.അതേസമയം യുഡി എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാനും യുഡിഎഫിന്റെ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കാനായി ചാലക്കുടിയില്‍ എത്തിയിരുന്നു.

ആലുവയില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണനും കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു.ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ഇത്തവണ കേന്ദ്രീകരിച്ച കൊട്ടിക്കലാശം മുന്നണികള്‍ ഒഴിവാക്കിയിരുന്നു.പകരം നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രത്യേകം പ്രത്യേകമായിരുന്നു കൊട്ടിക്കലാശം സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News