പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ സഞ്ചരിച്ച പ്രചരണ വാഹനം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. ബൈക്ക് റാലിയില്‍ പങ്കെടുത്ത എല്‍ ഡി എഫ് പ്രവര്‍ത്തകരെ അക്രമിച്ചു.
പുത്തനത്താണിയിലാണ് പി വി അന്‍വറിനെ തടഞ്ഞത്. പൊന്നാനിയില്‍ ആവേശ തിര തീരത്താണ് പരസ്യപ്രചരണം അവസാനിച്ചത്
ഒരു സ്ഥലം കേന്ദ്രീകരിച്ച് കലാശക്കൊട്ട് ഒഴിവാക്കി എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ പുത്തന്‍വീട്ടില്‍ മുഴുവന്‍ സമയവും റോഡ് ഷോയില്‍ പങ്കെടുത്തു’.
കോട്ടക്കല്‍, തിരൂര്‍ മണ്ഡലങ്ങളിലൂടെ നടന്ന റോഡ് ഷോയില്‍ ആവേശം തീര്‍ത്ത് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ ബൈക്ക് റാലിയില്‍
അണിചേര്‍ന്നു.
വൈകീട്ട് അഞ്ചരയോടെ പുത്തനത്താണിയില്‍ എത്തിയപ്പോഴാണ് അന്‍വര്‍ സഞ്ചരിച്ച വാഹനം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞത്. പരസ്യ പ്രചരണം അഞ്ച് മണിയോടെ അവസാനിച്ചെന്ന് പറഞ്ഞായിരുന്നു ലീഗ് അതിക്രമം.
സംഘര്‍ഷത്തില്‍ ബൈക്ക് റാലിയില്‍ പങ്കെടുത്ത എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. ലീഗുകാര്‍ ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കുകയായിരുന്നെന്ന് പി വി അന്‍വര്‍ പറഞ്ഞു.
യു ഡി എഫ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീറും റോഡ് ഷോയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കോട്ടക്കലിലെ കൊട്ടിക്കലാശത്തിലും പങ്കെടുത്തു. എന്‍ ഡി എ സ്ഥാനാര്‍ത്ഥി വി ടി രമയും അവസാന ദിനം റോഡ് ഷോയുമായി പ്രചരണം നടത്തി.
വാശിയേറിയ പ്രചരണം നടന്ന പൊന്നാനിയില്‍ യു ഡി എഫ് വോട്ടുകളിലുണ്ടാകുന്ന അടിയൊഴുക്കുകള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എല്‍ ഡി എഫ്. മണ്ഡലം കൈവിടില്ലെന്ന് യു ഡി എഫ് പറയുന്നു.

Get real time update about this post categories directly on your device, subscribe now.