ആവേശം പൊടി പാറിച്ച കലാശക്കൊട്ടാണ് കോട്ടയം മണ്ഡലത്തില്‍ നടന്നത്

കോട്ടയം മണ്ഡലത്തിലെ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍.ഡി.എ മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ അണിനിരന്ന കൊട്ടിക്കലാശം തിരുനക്കരയിലായിരുന്നു. മണ്ഡലത്തിന്റെ വിവിധയിടങ്ങളില്‍ നടന്ന പ്രകടനങ്ങളും റോഡ് ഷോകളും സമാധാനപരം.

ഒരു മാസത്തിലേറെ രാവും പകലും തുടര്‍ന്നുവന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍. പോസ്റ്ററൊട്ടിച്ചും തൊണ്ട പൊട്ടുമാറുച്ചത്തില്‍ വിളിച്ച് പറഞ്ഞും സ്വന്തം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നേടിയ പ്രവര്‍ത്തകരെല്ലാവരും തിരുനക്കരയിലേക്കൊഴുകിയെത്തി.

ആവേശം പൊടി പാറിച്ച കലാശക്കൊട്ടാണ് കോട്ടയം മണ്ഡലത്തില്‍ നടന്നത്.

യു ഡി എഫ് പ്രവര്‍ത്തകര്‍ കളക്ടറേറ്റ് നിന്ന് പ്രകടനമായി തിരുനക്കരയില്‍ സംഘടിക്കുമെന്ന് അറിയിച്ചെങ്കിലും പ്രചരണ വാഹനത്തില്‍ എത്തിയ സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനും നേതാക്കളും അതുവഴി കൈവീശി കടന്നു പോയി.

അതിനിടെ അഞ്ചരയോടെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി സി തോമസും പ്രവര്‍ത്തകരും ആഘോഷം അവസാനിപ്പിച്ചു. ആവേശം വനോളമുയര്‍ത്തി നഗരത്തില്‍ ചെങ്കടല്‍ തീര്‍ത്തായിരുന്നു ഇടതു പ്രവര്‍ത്തകരുടെ ആഘോഷം. സ്ഥാനാര്‍ത്ഥി ഢച വാസവനെത്തിയപ്പോള്‍ ആവേശം ഇരട്ടിയായി.

5.50 ന് പരസ്യ പ്രചാരണം അവസാനിച്ച് ഇടതു മുന്നണിസ്ഥാനാര്‍ത്ഥി വി എന്‍ വാസവനും പ്രവര്‍ത്തകരും മടങ്ങി. ഇനി നിശബ്ദ പ്രചരണത്തിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News