പൂരത്തെ വെല്ലുന്നതായിരുന്നു കൊല്ലത്തെ കൊട്ടികലാശം. ആവേശം വാനോളം ഉയര്‍ന്നു. മുന്നണികള്‍ അവരവരുടെ ശക്തി തെളിയിക്കാന്‍ മത്സരിച്ചു.ജനങ്ങളുടെ പിന്തുണയാണ് തന്റെ ശക്തിയെന്ന് ഇടതുസ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

വൈകീട്ട് 4 മണിയോടെ കൊല്ലം ചിന്നകടയില്‍ എല്ലാ മുന്നണികളും പാര്‍ട്ടികൊടികളും ചിഹ്നങളുമായി അണിനിരന്നതോടെ നഗരം ഉത്സവലഹരിയിലായി.

വോട്ടു പിടിക്കാനുള്ള പ്രചരണ തന്ത്രങ്ങള്‍ പ്രകടമായി സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് ഗാനങ്ങളും അനൗണ്‍സ്‌മെന്റും വലിയ ശബ്ദത്തോടെ എല്ലാ ദിക്കുകളില്‍ കേള്‍ക്കുമാറ് മുന്നണികള്‍ ഉച്ചഭാഷിണി മുഴക്കി.

കൊടികള്‍ ഏറ്റവും ഉയരത്തില്‍ കാട്ടാനും മത്സരിച്ചു.മുഖത്ത് ചായം പൂശിയും നൃത്തംവെച്ചും ആവേശം പ്രകടിപ്പിച്ചു ഇതിനിടെ ഇടതുസ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാലും മുകേഷ് എംഎല്‍എ മന്ത്രി മേഴ്‌സികുട്ടിയമ്മ,പികെഗുരുദാസന്‍ നൗഷാദ് എംഎല്‍എ എന്നിവര്‍ വാഹനത്തില്‍ എത്തിയപ്പോള്‍ മുദ്രാവാക്യം മുഴക്കി. ജനങ്ങളുടെ പിന്തുണയാണ തന്റെ ശക്തിയെന്ന് ബാലഗോപാല്‍ പറഞ്ഞു.